കേരള കൃഷിവകുപ്പ് ഈ വര്ഷത്തെ ജില്ലയിലെ മികച്ച സ്ക്കൂള്‍ പച്ചക്കറിത്തോട്ടമായി നാട്ടക്കല് സ്ക്കൂളിന്റെ തോട്ടം തെരഞ്ഞടുത്തു. 10000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കൃഷിക്ക് പുതിയ രീതി തെരഞ്ഞെടുക്കുകയും അത് ജനങ്ങളിലേയ്ക്കെത്തിക്കാനും സ്ക്കുളിന് കഴിഞ്ഞു. ജലസേചനത്തിനായി ഡ്രിപ്പ് ഇറിഗേഷന്‍ ഏര്‍പ്പെടുത്തുക വഴി കൃഷിക്ക് ധാരാളം വെള്ളം വേണമെന്ന പരമ്പരാഗത ധാരണ തിരുത്താനും അധ്വാനം കുറയ്ക്കാനും കഴിഞ്ഞു. കുട്ടികള്ക്ക് കൃഷിയെപ്പറ്റി ധാരാളം മനസിലാക്കാന്‍ കഴിഞ്ഞു. വിളവെടുക്കുന്ന പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിനുപയോഗിക്കുകയും ബാക്കി വില്ക്കുകയും ചെയ്യുന്നു. പയര്‍ , വഴുതന
, കോവല്‍ , ചീര , വെണ്ട , നരമ്പന്‍ , മുളക് , പാവല്‍ , തക്കാളി എന്നിവ 70 സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നു. കുട്ടികളുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് അവാര്ഡ് നേട്ടത്തിനു പിന്നില്‍. സംസ്ഥാന അവാര്ഡ് നിര്ണ്ണയ ടീം സംസ്ഥാനകൃഷിവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ 10-03-2015 ന് സ്ക്കൂള്‍ സന്ദര്‍ശിച്ചു.
Sunday, 22 March 2015
Saturday, 21 March 2015
Subscribe to:
Posts (Atom)