കേരള കൃഷിവകുപ്പിന്റെ ഈ വര്ഷത്തെ Institutional Award നാട്ടക്കല് സ്ക്കൂളിന് ...
സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... .

Monday 20 June 2016


ലോക പരിസ്ഥിതി ദിനം ജൂൺ 5


എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.






 "Fight against the illegel trade in wild life"
എന്നതാണ് 2016 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.അംഗോളയാണ് ആതിഥേയ രാജ്യം.വനത്തിലെ ജീവിതത്തിനു നേരെയുള്ള കൈയേറ്റങ്ങൾ അവസാനിപ്പിക്കാൻ ഊർജിതമായി നാം പരിശ്രമിക്കേണ്ടതുണ്ട്.അതാണ് ഈയൊരു മുദ്രാവാക്യത്തിലൂടെ യു.എൻ.ഇ.പി ഉദ്ദേശിക്കുന്നത്


പരിസ്ഥിതി ക്വിസ് - LP


1. മരച്ചീനി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കേരളത്തിലെ ജില്ല?
2. ഇന്ത്യൻ ഹരിത  വിപ്ലവത്തിന്റെ പിതാവ്?
3. മലപ്പുറം ജില്ലയിലെ നിലമ്പൂർ ഏത് മരത്തിന്റെ പേരിലാണ് പ്രശസ്തം?
4. കേരള കർഷക ദിനം?
5. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി?
6.കേരളത്തിന്റെ സംസ്ഥാന പക്ഷി?
7. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജീവി?
8. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം?
9. വൻ വൃക്ഷങ്ങളെ മുരടിപ്പിച്ച് വളർത്തുന്ന രീതി?
10. യവനപ്രിയ എന്നറിയപ്പെട്ടിരുന്ന സുഗന്ധവ്യഞ്ജനം?


11. ഒറ്റ വിത്തുള്ള ഫലം ഏത്?
12. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
13. പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?
14. ഇരവികുളം ദേശീയ ഉദ്യാനത്തിൽ സുരക്ഷിയ്ക്കപ്പെട്ടിരിക്കുന്ന മൃഗം?
15. കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധ സസ്യം?
16. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം?
17. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന സുഗന്ധ വ്യഞ്ജനം?
18.മൺസൂൺ എന്ന വാക്ക് ഏത് ഭാഷയിൽ നിന്ന് സ്വീകരിക്കപ്പെട്ടതാണ്?
19. നിള എന്ന പേരിലും അറിയപ്പെടുന്ന കേരളത്തിലെ നദി?
20. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന ജീവി?


ഉത്തരങ്ങൾ LP
1. തിരുവനന്തപുരം
2. എം.എസ്.സ്വാമിനാഥൻ
3. തേക്ക്
4. ചിങ്ങം 1
5. കാക്ക
6. മലമുഴക്കി വേഴാമ്പൽ
7. ആമ
8. സൂര്യകാന്തി
9. ബോൺസായ്
10. കുരുമുളക്
11. തേങ്ങ
12. ജെ.സി.ബോസ്
13. കരിമ്പ്
14. വരയാട്
15. വേപ്പ്
16. പഞ്ചാബ്
17. ജാതിയ്ക്ക
18. അറബി
19. ഭാരതപ്പുഴ
20. മണ്ണിര

No comments:

Post a Comment