കേരള കൃഷിവകുപ്പിന്റെ ഈ വര്ഷത്തെ Institutional Award നാട്ടക്കല് സ്ക്കൂളിന് ...
സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... .

Monday 20 June 2016

വായനാദിനം

  ായനാദിനം വിവിധപരിപാടികളോടെആചരിച്ചു



വായനദിനം പോസ്റ്റർ


എഴുതാനും വായിക്കാനും കഴിയുന്ന ഒരാള്‍ക്ക് നാല് കണ്ണുകളാണുള്ളത്
--അല്‍ബേനിയന്‍ പഴമൊഴി

Today a reader
Tommorow a leader

എല്ലാവരും വായനക്കാരാണ്,
എന്നാല്‍ ചിലര്‍ അവരുടെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം കണ്ടെത്തിയിട്ടില്ല എന്ന് മാത്രം

ഒരു പുസ്തകമെന്നാല്‍ പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന ഒരു പൂന്തോട്ടം പോലെയാണ്
---ചൈനീസ് പഴമൊഴി



കൂടുതല്‍ വായിക്കുമ്പോള്‍
കൂടുതല്‍ അറിയുന്നു
കൂടുതല്‍ പഠിക്കുമ്പോള്‍
കൂടുതല്‍ സ്ഥലങ്ങള്‍ നിങ്ങളെത്തുന്നു
--ഡോ.സ്യൂസ്

കണ്ണു തുറന്നുകൊണ്ട്
കിനാവു കാണലാണ് വായന

വീണ്ടും വീണ്ടും തുറക്കാവുന്ന സമ്മാനപ്പൊതിയാണ് ഒരു പുസ്തകം
--ഗാരിസണ്‍ കെയിലര്‍

വായിക്കുന്ന കുട്ടി
മുതിരുമ്പോള്‍ ചിന്തിക്കുന്നു

നന്നായി വായിക്കാന്‍ അഞ്ച് എളുപ്പവഴികള്‍
1 വായിക്കുക
2 വായിക്കുക
3 വായിക്കുക
4 വായിക്കുക
5 വായിക്കുക

കൈയ്യില്‍ പിടിച്ച സ്വപ്നമാണ് പുസ്തകം.
--നീല്‍ ഗെയ്മാന്‍

തനിക്ക് ഒരു ജീവിതം മാത്രമേയുള്ളൂ
എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍
അയാള്‍ക്ക് പുസ്തകം വായിക്കാനറിയില്ല

നല്ലൊരു പുസ്തകത്തില്‍ ഏറ്റവും മികച്ചത് വരികള്‍ക്കിടയിലാവും
--സ്വീഡിഷ് പഴമൊഴി

എന്നാണൊ നിങ്ങള്‍ വായിക്കാന്‍ പഠിക്കുന്നത്
അന്ന് മുതല്‍ നിങ്ങള്‍ സ്വതന്ത്രരാണ്.
--ഫ്രെഡറിക് ഡഗ്ലാസ്

പുസ്തകത്തോളം വലിയ
ചങ്ങാതിയില്ലെന്നും
വായനയോളം വലിയ
അനുഭവമില്ലെന്നും
ഓര്മിപ്പിച്ച്
വീണ്ടും വായനദിനം

“പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണുനിനക്കതു്
പുസ്തകം കയ്യിലെടുത്തോളൂ

  ായനാദിനം വിവിധപരിപാടികളോടെആചരിച്ചു










vayanadinam                                                                                            പി എന്‍ പണിക്കര്‍ 


1909 - ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ചു . മുഴുവന്‍ പേര് പുതുവായില്‍ നാരായണപ്പണിക്കര്‍ 
1926 - തന്റെ ജന്മനാട്ടില്‍ സനാതനധര്‍മ്മം വായനശാല സ്ഥാപിച്ചു . 
1945 - അമ്പലപ്പുഴ പി കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘ രൂപീകരണയോഗം നടത്തി 
1946 - ഗ്രന്ഥശാലകള്‍ക്ക് ഇരുന്നൂറ്റി അന്‍പതുരൂപ പ്രവര്‍ത്തന ഗ്രാന്റ് ലഭിച്ചു തുടങ്ങി 
1977 - ഗ്രന്ഥശാലാസംഘം സര്‍ക്കാര്‍ ഏറ്റെടുത്തു 
1995 - പി എന്‍ പണിക്കര്‍ അന്തരിച്ചു 
            അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ പത്തൊന്‍പത്‌  വായനാദിനമായി ആചരിക്കുന്നു . ഗ്രന്ഥശാലാസംഘത്തിന്റെ നായകനും കാന്‍ഫെഡിന്റെ സ്ഥാപകനും ആയിരുന്ന പി എന്‍ പണിക്കരുടെ സ്വപ്നമായിരുന്നു കേരള നിയമസഭ അംഗീകരിച്ച കേരളപബ്ലിക് ലൈബ്രറീസ് ആക്ട്



വായനദിന പ്രതിജ്ഞ


  "ഞാന്‍ വായിച്ചു വളരന്ന് അതിലൂടെ അറിവ് നേടി വായന ഒരു ശീലമാക്കി ഭാരതത്തിന്റെ അഖണ്ഡതയും, സംസ്‌ക്കാരവും ഉയര്‍ത്തുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരും. നമ്മുടെ രാഷ്ഷ്രത്തിന്റെ ശിദ്രശക്തികളായി പ്രവര്‍ത്തിക്കുന്ന തീവ്രവാദത്തിനും, മതമൗലികവാദത്തിനുമെതിരെ പ്രതികരിക്കുകയും, മദ്യം-മയക്കുമരുന്ന്, സ്ത്രികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. അതോടൊപ്പം രാജ്യത്ത് വിനാശകരമായി വളര്‍ന്നുവരുന്ന അഴിമതി, അനീതി എന്നിവ പൊതുസമൂഹത്തിന്റെ എല്ലാരംഗത്തുനിന്നും തുടച്ച് നീക്കുവാന്‍ എന്നാല്‍ കഴിയും വിധം പരിശ്രമിക്കുകയും ചെയ്യും. ഭാരതത്തിലെ നിയമവ്യവസ്ഥകള്‍ ശരിയാവണ്ണം പാലിക്കുകയും ശാന്തിയും സാമധാനവും സുരക്ഷിതത്വവുംമുളള ഒരന്തരീക്ഷം നിലനിര്‍ത്താന്‍ പൂര്‍ണമായി പ്രയത്‌നിക്കുകയും ചെയ്യും. നമ്മുടെ അമൂല്യ സമ്പത്തായ സൗരോര്‍ജ്ജം, ശുദ്ധജലം, പരിസ്ഥിതി മുതലായവ ശരിയായും, സ്വച്ഛമായും ഉപയോഗപ്പെടുത്തി സുരക്ഷിതമാക്കാനുളള അന്തരീക്ഷം നിലനിര്‍ത്തി വായനയിലൂടെ പഠനം കാര്യക്ഷമമാക്കും. ഞാന്‍ എന്റെ ഭാരതത്തെ ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയില്‍ എത്തിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും അതിനു വേണ്ടി മറ്റുളളവരെ പ്രേരിപ്പിക്കുകയും ചെയ്യും. വായിച്ചു വളരും ചിന്തിച്ചു വിവേകം നേടും വായിച്ചു വളരും ചിന്തിച്ചു വിവേകം നേടും വായിച്ചു വളരും ചിന്തിച്ചു വിവേകം നേ

No comments:

Post a Comment