കേരള കൃഷിവകുപ്പിന്റെ ഈ വര്ഷത്തെ Institutional Award നാട്ടക്കല് സ്ക്കൂളിന് ...
സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... .

Resources


STANDARD 3 MALAYALAYAM UNIT 5

ഗാന്ധിജിയുടെ സന്ദേശം




















STANDARD 3 MALAYALAM UNIT 5

വഴിവിളക്ക് 

‘ ലോകമേ തറവാട് തനിക്കീ ചെടികളും 
പുല്‍ക്കളും, പുഴുക്കളും കൂടി തന്‍ കുടുംബക്കാര്‍ 
ത്യാഗമെന്നതേ നേട്ടം താഴ്മതാന്‍ അഭ്യുന്നതി 
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍’
മലയാളികളുടെ മനസ്സില്‍ കെടാവിളക്കുപോലെ തെളിഞ്ഞ് നില്‍ക്കുന്ന വള്ളത്തോളിന്റെ ഭാവനയില്‍ വിരിഞ്ഞ കവിതകളിലെ ഇത്തരം വരികള്‍ ഏറെയുണ്ട്

‘പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ’ ,

 ‘മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍

‘ ഭാരതമെന്ന പേര്‍ കേട്ടാലഭിമാന
പൂരിത മാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്ക് ഞരമ്പുകളില്‍ —‘ 

തുടങ്ങിയ വരികള്‍ ആര്‍ക്കാണ് മറക്കാനാവുക.
പ്രകൃതി ഗായകനായ കവി ലളിതമായ വരികളാല്‍ കേരളത്തിന്റെ സൗന്ദര്യത്തേയും സംസ്‌ക്കാരത്തേയും സൗഭാഗ്യത്തേയും പാടിപ്പുകഴ്ത്തിയിട്ടുണ്ട്. 

‘ പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവെച്ചും
സ്വച്ഛാബ്ദി മണല്‍ത്തിട്ടാം പാദോപദാനം പൂണ്ടും 
പള്ളികൊണ്ടീടുന്ന നിന്‍ പാര്‍ശ്വ യുഗ്മത്തെ കാത്തു
കൊള്ളുന്നു കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ ! ‘
ഭാരത്തതിന്റെ പൈതൃകത്തേയും പാരമ്പര്യത്തേയും പൗരാണിക സത്തയേയും തികഞ്ഞ അഭിമാനത്തോടും ആദരവോടുകൂടി വള്ളത്തോള്‍ തുറന്നു കാട്ടുന്നു. പ്രകൃതി ഗായകന്‍, വാഗ്മീ, ഖണ്ഡ കാവ്യങ്ങളുടെ കര്‍ത്താവ്, താര്‍ക്കികന്‍, ഭിഷഗ്വരന്‍, പണ്ഡിതന്‍, മഹാ കാവ്യ രചയിതാവ്, കലാ മണ്ഡലം സ്ഥാപകന്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ അദ്ദേഹം , തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. തുഞ്ചത്ത് എഴുത്തച്ഛന്റേയും മേല്‍പ്പത്തൂരിന്റേയും ജന്മദേശത്ത് വള്ളത്തോള്‍ തറവാട്ടില്‍ 1876 ഒക്‌ടോബര്‍ 16 ന് ആയിരുന്നു ജനനം. കൊണ്ടയൂര്‍ കുട്ടിപ്പാറൂ അമ്മയുടേയും കൊടുങ്ങല്ലൂര്‍ മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റേയും ഇളയ മകനായിട്ടായിരുന്നു ജനനം.

അമ്മാവനായ രാമുണ്ണി മേനോന്റെ ശിക്ഷണത്തില്‍ സംസ്‌കൃതവും വൈദ്യവും അഭ്യസിച്ചു. അച്ഛന്റെ കഥകളി കമ്പം മകനിലും സ്വാധീനം ചെലുത്തി. കൈക്കുളങ്ങര വാര്യര്‍, പുന്നശ്ശേരി നമ്പി തുടങ്ങിയ ആചാര്യന്‍മാരുടെ ശിക്ഷണത്തില്‍ മഹാകാവ്യങ്ങള്‍ അലങ്കാര ശാസ്ത്രങ്ങള്‍ തുടങ്ങിയവയില്‍ അവഗാഹം നേടി.

bk_6772 (1)മഹാകാവ്യം, ഖണ്ഡ കാവ്യങ്ങള്‍ ഋഗ്വേദ തര്‍ജ്ജമ തുടങ്ങിയ മണ്ഡലങ്ങളില്‍ വ്യാപരിച്ച കവിയുടെ ഖണ്ഡകാവ്യങ്ങള്‍ക്കാണ് ഏറെ പ്രചുര പ്രചാരം. കുട്ടികള്‍ക്കുവേണ്ടി രചിച്ച കവിതകളിലെ ലാളിത്യവും നാടകീയതയും ഏറെ ശ്രദ്ധിക്കപ്പെട്ടു. കവിയുടെ ഭാവഗീതകങ്ങള്‍ അടങ്ങിയ രചനകളാണ് ‘സാഹിത്യ മഞ്ജരി’ എന്ന പേരില്‍ പ്രശസ്തം . ‘ അച്ഛനും മകളും ‘ എന്ന കവിതയും നാടകീയത നിറഞ്ഞ രചനാകശലത്തിന് തെളിവാണ്. കൊച്ചുസീത, ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി, ബന്ധനസ്ഥനായ അനിരുദ്ധന്‍ തുടങ്ങിയ കാവ്യങ്ങളെല്ലാം വള്ളത്തോളിന്റെ രചനാ നൈപുണ്യത്തിന്റെ മാതൃകകളാണ്.
കേരളത്തിന്റെ തനത് കലയായ കഥകളിയെ സമുദ്ധരിച്ച് ചെറുതുരുത്തിയില്‍ ആസ്ഥാനമുണ്ടാക്കി. കലാമണ്ഡലം എന്ന പേരും നല്‍കി. ഇന്ന് കലാമണ്ഡലം കല്പ്പിത സര്‍വ്വകലാശാലയാണ്. 31-ാം വയസ്സില്‍ ഏതോ രോഗം പിടിപെട്ട് വള്ളത്തോള്‍ ബധിരനായി. ‘ബധിര വിലാപം’ എന്ന ഖണ്ഡകാവ്യം ആ അനുഭവം മുന്‍നിര്‍ത്തി എഴുതിയതാണ്. 1958 മാര്‍ച്ച് 13 ന് വള്ളത്തോള്‍ ദിവംഗതനായി.
 
 
 
 
 
 
----------------------------------------------------------------------------------------------------------------------------------------------------


സ്വാതന്ത്ര്യ സമര ചരിത്രക്വിസ്

നമുക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം?
* 1947 ആഗസ്റ്റ്‌  15

സ്വതന്ത്ര സമരത്തിന്‌ നേത്രുത്വംകൊടുത്ത പ്രധാന സംഘടന ?

*  ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്

സ്വാതന്ത്ര്യം എന്റെജന്മാവകാശമാണ് ഞാനത്നേടുകതന്നെ ചെയ്യും    "-ഇങ്ങനെപറഞ്ഞതാര്?

*  ബാലഗംഗാതര തിലകൻ

ഇന്ത്യൻ നാഷണൽകോണ്‍ഗ്രസിന്റെ സ്ഥാപകൻ ആര്?
*  എ. ഒ.ഹ്യൂം

 പ്രവർത്തിക്കുക അല്ലെങ്കിൽമരിക്കുക എന്ന ആഹ്വാനംഗാന്ധിജി    നൽകിയതെപ്പോൾ?

*  ക്വിറ്റ്‌ ഇന്ത്യ സമരകാലത്ത്

ബ്രിറ്റീഷുകാർക്കെതിരെപോരാടാൻ ഇന്ത്യൻ നാഷണൽആർമി സ്ഥാപിച്ചത് ആര്?

*  സുഭാഷ് ചന്ദ്ര ബോസ്

ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾആരായിരുന്നു ബ്രിട്ടന്റെപ്രധാനമന്ത്രി?

*  ക്ലമന്റ് ആറ്റ്ലി         

ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരംനടന്ന വർഷം?
*  1857

ബ്രിട്ടീഷുകാർ   ഇന്ത്യയിൽ വന്നത്എന്തിനു വേണ്ടി ആയിരുന്നു?

*  കച്ചവടത്തിന് വേണ്ടി

കച്ചവടത്തിന് വേണ്ടിബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ചകമ്പനി?

*  ഈസ്റ്റ്‌ ഇന്ത്യ കമ്പനി

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്അടിത്തറയിട്ട യുദ്ധം?

*  പ്ലാസ്സി യുദ്ധം

ഗാന്ധിജിയും അനുയായികളുംചേർന്ന് ദണ്ഡിയാത്ര ആരംഭിച്ചതുഎവടെ നിന്ന് ?

*  സബർമതി ആശ്രമത്തിൽ നിന്ന്-1930

രാഷ്ട്രപിതാവ്‌  എന്ന വിശേഷണംഗാന്ധിജിക്ക് നല്കിയത്  ആര്?
*  സുഭാഷ് ചന്ദ്ര ബോസ്

ബ്രിട്ടീഷുകാർക്കെതിരെപോരാടിയ മലബാറിലെ രാജാവ്ആര്?

*  പഴശ്ശി രാജ

ജാലിയൻ വാല ബാഗ് കൂട്ടക്കൊലനടന്നത് എവിടെ വച്ചാണ്?

*  അമ്രിതസർ   {1919 ഏപ്രിൽ 13}

ഇന്ത്യൻ നാഷണൽകോണ്‍ഗ്രസ്സിന്റെ ആദ്യ വനിതാപ്രസിഡന്റ്?

*  ആനി ബസന്റ്

ഇന്ത്യൻ നാഷണൽകോണ്‍ഗ്രസ്സിന്റെ ആദ്യത്തെഇന്ത്യക്കാരിയായ വനിതാ പ്രെസിഡന്റ് ?

*  സരോജിനി നായിഡു

ആരാണ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ്‌  റിപ്പബ്ലിക്കൻഅസോസിയേഷൻ  സ്ഥാപിച്ചത്?

*  ചന്ദ്രശേഖർ ആസാദ്‌ (1921)

സാരേ ജഹാംസെ  അച്ഛാ” എന്നദേശ ഭക്തി ഗാനം രചിച്ചത് ആര്?

*  മുഹമ്മദ്‌ ഇഖ്‌ബാൽ .

ലാൽ-ബാൽ-പാൽ എന്ന പേരിൽഅറിയപ്പെട്ടിരുന്ന നേതാക്കൾആരൊക്കെ?

*  ലാലാ ലജ്പത് റായ്‌,- ബാലഗംഗാതര തിലകൻ,- ബിപിൻ ചന്ദ്രപാൽ


ജനഗണമന ” ആദ്യമായിപാടിയതെന്ന്?
*  1911 ഡിസംബർ  27  ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ   കല്കട്ട സമ്മേളനത്തിൽ വച്ച്  .


കേരളത്തിൽഉപ്പുസത്യാഗ്രഹത്തിനു നേത്രുത്വംകൊടുത്തത് ആര്?

*  കെ .കേളപ്പൻ

നിങ്ങൾ എനിക്ക് രക്തം തരൂ,ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം"-ഇങ്ങനെ പറഞ്ഞതാര്?

*  സുഭാഷ് ചന്ദ്ര ബോസ്

ഹിരോഷിമാ നാഗസാക്കി ദിനാചരണം സ്കൂളുകളില്‍

 ഹിരോഷിമ

 ചരിത്രം

1589 ൽ സെറ്റോ ഉൾക്കടലിൽ മോറി ടെറുമോട്ടോ എന്നയാളാണ് ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത്. 1871 ൽ ഹിരോഷിമ പ്രവിശ്യയുടെ തലസ്ഥാനമായി ഹിരോഷിമ മാറി. ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.


ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്.  അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്.   ഹിരോഷിമയില്‍ ബോംബ്‌ പതിച്ച കറുത്ത ദിനം. അന്ന് ജപ്പാനില്‍ വിതക്കപ്പെട്ട നാശത്തിന്റെ വിത്തുകള്‍ ഇന്നും അവിടെ പൊട്ടി മുളച്ചു കൊണ്ടിരിക്കുന്നു. അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. Tinian എന്ന വടക്കന്‍ പസഫിക് ദ്വീപില്‍ നിന്നും 12 സൈനികരും ആയി എനൊള ഗെ എന്നൊരു ബി-29 വിമാനം പറന്നുയര്‍ന്നു. 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാന്‍ ആയിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനത്തിന്റെ സീലിങ്ങില്‍ നിന്നും ഒരു കൊളുത്തില്‍ തൂങ്ങി കിടക്കുകയായിരുന്നു മൂന്നു മീറ്റര്‍ നീളവും 4000kg ഭാരവുമുള്ള ലിറ്റില്‍ ബോയ്‌  -ലോകത്തിലെ രണ്ടാമത്തെ ആറ്റം ബോംബ്‌ ഒന്നാമതേത്(The Gadget) ഏതാനും നാള്‍ മുന്‍പ് മെക്സിക്കോയിലെ മരുഭൂമിയില്‍ പരീക്ഷണാര്‍ധം സ്ഫോടനം നടത്തി വിജയം ഉറപ്പു വരുത്തിയിരുന്നു. ഹിരോഷിമ നഗരത്തിലെ AIOI പാലമായിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനം അതിന്റെ ലക്ഷ്യത്തിലേക്ക് അടുത്ത് വന്നു കൊണ്ടിരുന്നു.  പാലത്തില്‍ നിന്നും 800 അടി മാറിയാണ് ബോംബ്‌ പതിച്ചത്. അതിഭയങ്കരമായ ചൂടില്‍ ഹിരോഷിമ ഉരുകി തിളച്ചു. പാലം ഉരുകി ഒലിച്ചു പോയി. (ആദ്യത്തെ ആറ്റം ബോംബ്‌ ടെസ്റ്റിംഗ് സമയത്ത് ഉണ്ടായത് സൂര്യന്റെ ഉപരിതലതിലുള്ളതിന്റെ 10000 മടങ്ങ്‌ ചൂടാണ്. ) എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം ജനം പകച്ചു നിന്നു.


  എവിടെയും അഗ്നി ഗോളങ്ങള്‍. ആകാശത്തിന്റെ ഉയരങ്ങളിലേക്ക് വളര്‍ന്നു പന്തലിക്കുന്ന കൂണ്‍ മേഘങ്ങള്‍.(Mushroom clouds) കാതു തുളക്കുന്ന പൊട്ടിത്തെറിയുടെ ശബ്ദം.പച്ച മാംസം കരിഞ്ഞതിന്റെ മനം മടുപ്പിക്കുന്ന ഗന്ധം . സ്വപ്നങ്ങളെല്ലാം തകര്‍ന്നടിയുന്നതിന്റെ ഹൃദയഭേദകമായ നിലവിളി. മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങള്‍. ശരീരമാസകലം പൊളളലേററ മനുഷ്യ രൂപങ്ങള്‍. . ഏകദേശം 100000 ആളുകള്‍ ആണ് സ്ഫോടനം നടന്ന ഉടനെ കൊല്ലപ്പെട്ടത്. 145000 ല്‍ അധികം പേര്‍ റേഡിയേഷന്റ പ്രത്യാഘാതങ്ങള്‍ മൂലം പിന്നീട് ഇഞ്ചിഞ്ചായി മരിച്ചു . ലോകം കീഴടക്കാനുള്ള മനുഷ്യന്റെ ത്വര ഇത് കൊണ്ടും ശമിച്ചില്ല .

 
 

നാഗസാക്കി

 ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16 ാം നൂറ്റാണ്ടുമുതൽ 19 ാം നൂറ്റാണ്ടുവരെ ഈനഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു.ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയൽ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം. ‌ രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം നാഗസക്കിയാണ്. 1945 ഓഗസ്റ്റ് 9 നാണ് അമേരിക്ക ഇവിടെ അണുബോംബ് വർഷിച്ചത്.  മേജര്‍ സ്വീനി പൈലററ് ആയുള്ള ബോസ്കര്‍ എന്ന വിമാനം ഫാറ്റ് മാന്‍ - നെയും വഹിച്ചു കൊണ്ട് പറന്നു. ജപ്പാനിലെ മറ്റൊരു നഗരമായ കൊകുര (Kokura) ആയിരുന്നു ഉന്നം. പക്ഷെ  അന്തരീക്ഷം മേഘാവൃതമായതിനാല്‍ ലക്‌ഷ്യം മാറ്റി നാഗസാക്കി തുറമുഖത്തേക്ക് വിമാനം പാഞ്ഞു. ഹിരോഷിമയില്‍ നടമാടിയ ക്രൂരത നാഗസാക്കിയിലും ആവര്‍ത്തിച്ചു. 4500 kg ഭാരവും മൂന്നര മീറ്റര്‍ നീളവും ഉണ്ടായിരുന്ന തടിയന്‍ 740000 പേരെ ആണ് തല്‍ക്ഷണം കൊന്നത്. 

വാല്‍ക്കഷ്ണം:

 ഹിരോഷിമയില്‍ നാശം വിതച്ച ലിറ്റില്‍ ബോയ്‌ രണ്ടാം ലോകമഹായുധത്തില്‍ മാന്‍ഹട്ടന്‍ പ്രോജെക്ടിലൂടെ അമേരിക്ക വികസിപ്പിച്ചെടുത്തതും ആദ്യം ആയുധമായി ഉപയോഗിച്ചതുമായ ആറ്റം ബോംബ്‌ ആണ്.  ഇതില്‍ യുറേനിയം -235 -ന്റെ ന്യൂക്ലിയര്‍ ഫിഷന്‍ (nuclear fission) ആണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത് .യുറേനിയം ഉപയോഗിച്ചുള്ള ആദ്യത്തെ സ്ഫോടനം എന്നും ഇതിനെ വിശേഷിപ്പിക്കാം . ഏകദേശം 600 - 860 mg ദ്രവ്യമാണ്‌ ഊര്‍ജമായി മാറിയത്. അതായതു ഏകദേശം 13 -18 കിലോ ടണ്‍ ടി.എന്‍.ടി യുടെ സ്ഫോടന ഫ ലമായുണ്ടാകുന്ന  ഊര്‍ജത്തിന് തുല്യം.

നാഗസാക്കിയില്‍ വര്‍ഷിച ഫാറ്റ് മാന്‍ , ആയുധമായി ഉപയോഗിച്ച രണ്ടാമത്തെ ആറ്റം ബോംബ്‌  ആണ്.  ഇവിടെ പ്ലൂടോണിയം -239    ആണ് ഇന്ധനമായി ഉപയോഗിച്ചത്. 75 മില്യന്‍ ഡൈനമിട്ട് സ്ടിക്കുകള്‍ക്ക് തുല്യമായ നശീകരണശേഷി ഉണ്ടായിരുന്നു  അതിന് . ലിറ്റില്‍ ബോയ്‌ gun ടൈപ്പ് ഉം  ഫാറ്റ് മാന്‍ , implosion type  ഉം ബോംബുകള്‍  ആയിരുന്നു                                                                              


 ജപ്പാനില്‍ മൂന്നു തരത്തിലാണ് നാശം വിത്ക്കപ്പെട്ടത്‌.

1 .സ്ഫോടനം  (Blast )., 
2 അഗ്നി (Fire)
3 .റേഡിയേഷന്‍ (radiation )  

1 .സ്ഫോടനം  (Blast )
------------------------------
--
                ഒരു ആറ്റം ബോംബ്‌ -ല്‍   നിന്നും X-ray മൂലം വായു ചൂടുപിടിച്ചു (fire ball) എല്ലാ ദിശയിലേക്കും ഷോക്ക് അഥവാ മര്‍ദ്ദം പ്രയോഗിക്കുന്നു.  തത്ഫലമായുണ്ടാകുന്ന തരംഗങ്ങള്‍
ക്ക് ശബ്ദത്തെക്കാളും വേഗത കൂടുതലാണ്.( മിന്നലും ഇടിനാദവും പോലെ) ഇതാണ് സ്ഫോടനത്തിനു കാരണം.     2 അഗ്നി (Fire)  
------------------------     
                 കണ്ണിനെ അന്ധമാക്കുന്ന   തീവ്ര പ്രകാശമാണ് സ്ഫോടന ഫലമായി ആദ്യം ഉണ്ടാവുക.ഇതോടൊപ്പം അഗ്നിഗോളത്തില്‍ നിന്നും (fire ball) താപോര്‍ജവും തീവ്രത ഏറിയ ന്യൂട്രോണുകളും ഗാമ രശ്മികളും പുറപ്പെടും. ഹിരോഷിമയില്‍ ഉണ്ടായ അഗ്നിഗോളത്തിന്   370 m വ്യാസവും 3980 ഡിഗ്രി സെല്‍ഷ്യസ് താപനിലയുമുണ്ടായിരുന്നു ഇവിടെ തീ കാറ്റ് വീശിയടിച്ചത് 3.2 കിലോമീടര്‍ വ്യാസത്തി ലുമായിരുന്നു  .  തകര്‍ന്നു വീണ കെട്ടിടങ്ങളുടെ അവശി ഷ്ടങ്ങള്‍ തീ പടരാന്‍ ഇടയാക്കി.      
3 .
റേഡിയേഷന്‍
 ----------------------
               ബോംബ്‌ സ്ഫോടനം കഴിഞ്ഞുണ്ടാകുന്ന
റേഡിയേഷന്‍ന്റെ അവശിഷ്ടങ്ങള്‍ പൊടിപടലങ്ങള്‍ , ചാരം എന്നിവയോടൊപ്പം ഭൂമിയിലെക്കെത്തുന്നു(Fall out). ഫിഷന്‍ ഫലമായുണ്ടാകുന്ന ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ഇത്തരം fall out ഏറ്റവും വിനാശകാരിയാണ്.  ഒരു പക്ഷെ സ്ഫോടനം, അഗ്നി എന്നിവയെക്കാളും.ഇവ മണ്ണിനെയും ആഹാരശ്രിംഖലയെയും മലിനമാക്കുന്നു. കൂടിയ അളവില്‍ ഇത്തരം  റേഡിയേഷന്‍ ഏല്‍ക്കേണ്ടി വന്നവരാണ്   റേഡിയേഷന്‍ മൂലമുണ്ടായ മുറിവുകള്‍ ഏറ്റവരെക്കാള്‍ ആദ്യം മരിച്ചത്. ഫിഷന്‍  ഉല്‍പ്പന്നങ്ങള്‍ ശക്തമായ വായു പ്രവാഹത്തില്‍ stratosphere യില്‍  എത്തുന്നു. അവിടെ വച്ച് ഈ കണങ്ങള്‍ വിഭജിച്ച്‌  പരിസ്ഥിതിയുടെ ഭാഗമായി മാറി  ആഗോള തലത്തില്‍ വിനാശം വിതക്കുന്നു.    .


           റേഡിയേഷന്‍ ,മാരക മുറിവുകള്‍ എന്നിവ മൂലം ഏകദേശം 40000 പേര്‍ പിന്നീട് മരിച്ചു. അറ്റോമിക് റേഡിയേഷന്‍ സിന്‍ഡ്രോം എന്ന മാരക രോഗത്തിനടിമപ്പെട്ട് ഇന്നുംആളുകള്‍ മരിച്ചു കൊണ്ടിരിക്കുന്നു. തങ്ങളുടെതല്ലാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ചു കൊണ്ട് തലമുറകള്‍ കടന്നുപോകുന്നു. ശിക്ഷ ഏറ്റു വാങ്ങിക്കൊണ്ടു പുതു തലമുറകള്‍ കടന്നു വരുന്നു. ലോകം എമ്പാടും എല്ലാവരും ആ അഭിശപ്ത ദിവസങ്ങളെ സ്മരിക്കുന്നു. എന്നിട്ടുമെന്തേ മനുഷ്യ മനസാക്ഷി ഉണരാത്തത്!!!



Sadako Sasaki
"I will write "peace" on your wings, and you will fly all over the world".

Sadako Sasaki was a Japanese girl who lived in Hiroshima, in Japan. In August 1945, when she was two year's old, the atomic bomb was dropped about one mile away from her home. She and her family managed to escape, although her grandmother ran back to fetch something from their house and was never seen again.
Sadako had a normal childhood and was a very good runner. Her class, which won the school's relay race, was very proud of her running skills. But it was during a running race that she first fell ill, when she was 11 year's old.
Sadako Sasaki
Sadako is in the middle of the front row


When she was 12, in 1955, her illness became worse and she was diagnosed with leukaemia, a cancer which affected many children who had been exposed to radiation because of the atom bomb. Her family was told that she would have less than one year to live, and as she grew more ill she was put into hospital.
crane photo
A friend told her about an old Japanese legend which says that if you fold 1000 origami cranes, you will be granted a wish. The crane is a Japanese symbol of long life (or longevity).
crane origamiOrigami cranes are very beautiful, and fun to fold.
 You can learn how to fold an origami crane



Sadako started to fold her own cranes...
She didn't always have origami paper, so she used whatever she could find - newspaper, medicine wrappings, and scraps of wrapping paper from get well gifts. She folded and folded. Some people say that she folded over 1000 cranes before she died, but others say she only managed to fold just over 600. We don't know what the truth is, but we do know that sadly Sadako didn't manage to fight off the terrible cancer. She never gave up and was courageous and cheerful to the end. In October 1955 she died, peacefully, in the hospital.

In memory of Sadako...
The children in her class were very sad, and decided to try to raise money for a special memorial for Sadako and other children who had died because of the atomic bomb. They wrote and published a book about Sadako, and they sent letters to schools all over Japan. It took them 3 years to raise enough money to build the Children's Peace Monument, in Peace Memorial Park, Hiroshima. It has a statue of Sadako on the top, as well as an origami crane. At the bottom of the statue there is a plaque which has a message from the children, which reads:
"This is our cry. This is our prayer. Peace in the world."


The Children's Peace Monument was officially opened on Children's Day (5th May) 1958.
Every year, thousands of children come to the memorial and leave their own folded origami cranes in memory of children who have died because of war, and as a prayer for peace. If you look carefully at the picture above you can see thousands of cranes protected by the white structures around the edge of the memorial.


There is also a statue of Sadako in Peace Park, Seattle, USA:
Children's Peace Memorial, HiroshimaPeace Park Sadako statue




NAMES OF ANNIVERSARIES


1st anniversary - Paper Jubilee
2nd anniversary - Cotton Jubilee
3rd anniversary - Leather Jubilee
4th anniversary - Book Jubilee
5th anniversary - Iron Jubilee
6th anniversary - Wooden Jubilee
7th anniversary - Copper Jubilee
8th anniversary - Electric Appliance Jubilee
9th anniversary - Pottery Jubilee
10th anniversary - Tin Jubilee

11th anniversary - Steel Jubilee
12th anniversary - Linen Jubilee
13th anniversary - Lace Jubilee
14th anniversary - Ivory Jubilee
15th anniversary - Crystal Jubilee
20th anniversary - China Jubilee
25th anniversary - Silver Jubilee
30th anniversary - Pearl Jubilee
40th anniversary - Ruby Jubilee
45th anniversary - Sapphire Jubilee
50th anniversary - Golden Jubilee

60th anniversary - Diamond Jubilee
75th anniversary - Platinum Jubilee
100th anniversary - Centenary Jubilee
1000th anniversary - Millennium






Monday, 25 July 2016



STANDARD 3 MALAYALAM UNIT 3 മണ്ണിലെ നിധി




മടിയൻ കാക്കയുടെ കഥ

 

അധ്വാനം


  • അധ്വാനം താന്‍ സമ്പത്ത്


  • എല്ലുമുറിയെ പണി ചെയ്‌താല്‍ പല്ല മുറിയെ തിന്നാം


  • പയ്യെ തിന്നാല്‍ പനയും തിന്നാം


  • ഒരു വേലയ്ക്കിര് വേല


  • ഒത്തുപിടിച്ചാല്‍ മലയും പോരും


  • കണ്ടത്തിലെ പണിക്ക് വരമ്പത്ത് കുലി


  • അധ്വാനത്തില്‍ വേര് കയ്ച്ചാലും ഫലം മധുരിക്കും


  •  സമ്പത്ത് കാലത്ത് തൈപത്ത് വച്ചാല്‍ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം


  • എല്ലാവരുംതേങ്ങ ഉടയ്ക്കുമ്പോള്‍ ഞാന്‍ ചിരട്ടയെങ്കിലും ഉടയ്ക്കണടെ


  • കട്ടു തിന്നുന്നവനും ,നട്ടുതിന്നുന്നവനും ,തെണ്ടിതിന്നുന്നവനും അടങ്ങിയിരുക്കില്ല


  • ഓടാന്‍ വയ്യാത്തവന്‍ ചാടാന്‍ പോകരുത്
  • വേണമെങ്കില്‍ ചക്ക വേരിലും കായിക്കും
  •  മടിയന്‍ മല ചുമക്കും 
  • വേലയില്ലാതെ കൂലിയില്ല
  • വേല ചെയ്യാത്തവന ഊണല്ല 
  • വേലയില്ലെങ്കില്‍ തീനുമില്ല 
  • വിത്തിട്ടവന്‍ വിള കൊയ്യും 
  • അന്നു വെച്ച വാഴ അന്നു കുലയ്ക്കില്ല 
  • ഏത്തയ്ക്ക ഉണ്ടാവണമെങ്കില്‍ ഏത്തമിടണം 
  • ചെറു വാരിയാല്‍ ചോറുകിട്ടും 
  • നട്ടു തിന്നണം ചുട്ടു തിന്നരുത് 
  • പത്തായം പട്ടിണി കിടക്കരുത
  • പണി കുടാതെ പണമില്ല 
  • കൈ അടിയാലെ വയാടു 
  • ഉഴുന്നകാലത്ത്‌ ഊരുചുറ്റി നടന്നിട്ട അറക്കുന്ന കാലത്ത്‌ അരിവാളുമായി വന്നാലോ 
  • പാടത്ത്‌ ജോലി വരമ്പത്ത് കുലി 
  • വിയര്‍പ്പിന്‍റെ വിശപ്പ് സുഖ്മെരും 
  • വേലചെയ്‌താല്‍ കുലി വേഷമിട്ടാല്‍ കാശ 
  • വിത്ത്‌ ഗുണം പത്ത്‌ ഗുണം
  • അണ്ണാറക്കന്നനും തന്നാലായത് 
  • ആനയ്ക്ക് തടി ഭാരം ഉറുമ്പിനരി ഭാരം 
  • ഉന്തിന്‍റെ കുടെ ഒരുതളളം കുടെ
  • സദ്യ മറന്നാലും പട്ടിണി മറക്കില്ല 
  • അപ്പുറത്ത്‌ തേങ്ങാ തിരുവുമ്പോള്‍ ഇപ്പുറത്ത് ചിരട്ടയെങ്കിലും തിരുവാണോ 
  • അല്ലലുള്ള പുലയിയെ ച്ചുളളലുളള കാടറിയു

കൃഷിച്ചൊല്ലുകൾ

  • ഉടമയുടെ കണ്ണ് ഒന്നാംതരം വളം.
  • കതിരിൽ വളം വച്ചിട്ടു കാര്യമില്ല!
  • അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
  • അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
  • അമരത്തടത്തിൽ തവള കരയണം
  • ആരിയൻ വിതച്ചാ നവര കൊയ്യാമോ
  • ആഴത്തിൽ ഉഴുതു അകലത്തിൽ നടണം
  • ആഴത്തിൽ ഉഴുത് അകലത്തിൽ വിതയ്ക്കുക
  • ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
  • ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
  • ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
  • ഉഴവിൽ തന്നെ കള തീർക്കണം
  • എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
  • എള്ളിന് ഉഴവ് ഏഴരച്ചാൽ
  • എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ
  • എള്ളുണങ്ങുന്നതെണ്ണയ്ക്ക്, കുറുഞ്ചാത്തനുണങ്ങുന്നതോ?
  • ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം
  • ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല
  • കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
  • കണ്ടം വിറ്റു കാളയെ വാങ്ങുമോ
  • കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ്)
  • കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ
  • കന്നില്ലാത്തവന് കണ്ണില്ല
  • കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
  • കർക്കടകത്തിൽ പത്തില കഴിക്കണം
  • കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്‌
  • കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
  • കല്ലാടും മുറ്റത്ത് നെല്ലാടില്ല
  • കളപറിക്കാത്ത വയലിൽ വിള കാണില്ല
  • കളപറിച്ചാൽ കളം നിറയും
  • കാറ്റുള്ളപ്പോൾ തൂറ്റണം
  • കാർത്തിക കഴിഞ്ഞാൽ മഴയില്ല
  • കാലം നോക്കി കൃഷി
  • കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം
  • കാലവർഷം അകത്തും തുലാവർഷം പുറത്തും പെയ്യണം (തെങ്ങുമായി ബന്ധപ്പെട്ടത്)
  • കുംഭത്തിൽ കുടമുരുളും
  • കുംഭത്തിൽ കുടമെടുത്തു നന
  • കുംഭത്തിൽ നട്ടാൽ കുടയോളം, മീനത്തിൽ നട്ടാൽ മീൻകണ്ണോളം
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള
  • കൂര വിതച്ചാൽ പൊക്കാളിയാവില്ല
  • കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി
  • കൃഷി വർഷം പോലെ
  • ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം
  • ചോതികഴിഞ്ഞാൽ ചോദ്യമില്ല
  • ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
  • ഞാറായാൽ ചോറായി
  • തിന വിതച്ചാൽ തിന കൊയ്യാം, വിന വിതച്ചാൽ വിന കൊയ്യാം
  • തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാൽ ഓണം കഴിഞ്ഞേ ഇറങ്ങൂ
  • തുലാപത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം
  • തേവുന്നവൻ തന്നെ തിരിക്കണം
  • തൊഴുതുണ്ണുന്നതിനെക്കാൾ നല്ലത്,ഉഴുതുണ്ണുന്നത്
  • തൊഴുതുണ്ണരുത്, ഉഴുതുണ്ണുക
  • ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ
  • നട്ടാലേ നേട്ടമുള്ളൂ
  • നല്ല തെങ്ങിനു നാല്പതു‍ മടൽ
  • നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും
  • നവര വിതച്ചാൽ തുവര കായ്ക്കുമോ
  • പടുമുളയ്ക്ക് വളം വേണ്ട
  • പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്
  • പതിരില്ലാത്ത കതിരില്ല
  • പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
  • പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
  • പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?
  • പൊന്നാരം വിളഞ്ഞാൽ കതിരാവില്ല
  • മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും
  • മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല
  • മണ്ണറിഞ്ഞും വിത്തറിഞ്ഞും കൃഷിചെയ്യണം
  • മണ്ണറിഞ്ഞു വിത്തു്‌
  • മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പൊയി
  • മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌
  • മരമറിഞ്ഞ് കൊടിയിടണം
  • മാങ്ങയാണേൽ മടിയിൽ വെക്കാം, മാവായാലോ ?
  • മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു
  • മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല
  • മീനത്തിൽ നട്ടാൽ മീൻ കണ്ണോളം, കുംഭത്തിൽ നട്ടാൽ കുടയോളം.
  • മുതിരയ്ക്ക് മൂന്നു മഴ
  • മുൻവിള പൊൻവിള
  • മുണ്ടകൻ മുങ്ങണം
  • മുളയിലറിയാം വിള
  • മുളയിലേ നുള്ളണമെന്നല്ലേ
  • മുള്ളു നട്ടവൻ സൂക്ഷിക്കണം
  • മേടം തെറ്റിയാൽ മോടൻ തെറ്റി
  • വയലിൽ വിളഞ്ഞാലേ വയറ്റിൽ പോകൂ
  • വയലു വറ്റി കക്ക വാരാനിരുന്നാലോ
  • വരമ്പു ചാരി നട്ടാൽ ചുവരു ചാരിയുണ്ണാം
  • വളമേറിയാൽ കൂമ്പടയ്ക്കും
  • വളമിടുക, വരമ്പിടുക, വാരം കൊടുക്കുക, വഴിമാറുക
  • വർഷം പോലെ കൃഷി
  • വിതച്ചതു കൊയ്യും
  • വിത്തുഗുണം പത്തുഗുണം
  • വിത്തുള്ളടത്തു പേരു
  • വിത്താഴം ചെന്നാൽ പത്തായം നിറയും
  • വിത്തിനൊത്ത വിള
  • വിത്തെടുത്തുണ്ണരുതു്
  • വിത്തുവിറ്റുണ്ണരുത്
  • വിത്തൊന്നിട്ടാൽ മറ്റൊന്നു വിളയില്ല
  • വിളഞ്ഞ കണ്ടത്തിൽ വെള്ളം തിരിക്കണ്ട
  • വിളഞ്ഞാൽ പിന്നെ വച്ചേക്കരുതു്‌
  • വിളഞ്ഞാൽ കതിർ വളയും
  • വിളയുന്ന വിത്തു മുളയിലറിയാം
  • വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
  • വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
  • വേലിതന്നെ വിളവുതിന്നുക
  • സമ്പത്തുകാലത്തു തൈ പത്തുവച്ചാൽ ആപത്തുകാലത്തു കാ പത്തു തിന്നാം
  • കന്നിക്കൊയ്ത്തിന്റെ സമയത്ത് മഴ ദോഷം തീരും



Tuesday, 5 July 2016



ജുലൈ 5 ബഷീർ ചരമദിനം, ബഷീർ ചോദ്യോത്തരങ്ങളിലൂടെ














രചനകൾകൊണ്ടും ജീവിതയാഥാർഥ്യങ്ങൾ അനുഭവവേദ്യമാക്കിക്കൊണ്ടും മലയാളത്തെ വിസ്മയിപ്പിച്ച വിശ്വസാഹിത്യകാരനായിരുന്നു വൈക്കം മുഹമ്മദ്‌ ബഷീർ. ഭാവനയേക്കാൾ അനുഭവങ്ങൾ നേടിത്തന്ന നീറുന്ന യാതനകൾ ആവിഷ്കരിച്ച ബഷീറിന്റെ രചനകൾ പല ക്ലാസുകളിലും പഠിക്കാനുണ്ടല്ലോ. ബഷീർ ദിനത്തിൽ ക്ലാസിൽ അവതരിപ്പിക്കാനുള്ള പ്രശ്നോത്തരി മത്സരത്തിനും പഠനപ്രവർത്തനങ്ങൾക്കുമുപയോഗിക്കാവുന്ന വിവരങ്ങൾ കോർത്തിണക്കിയ ചോദ്യോത്തരങ്ങളിതാ.


ബഷീർ- ചോദ്യോത്തരങ്ങളിൽ…
 
ബഷീർ ദിനത്തിലും പാഠപുസ്തകവുമായി ബന്ധപ്പെട്ടും വിജ്ഞാനവർധനവിനായി ഒരു ക്വിസ്‌ മത്സരം ഉണ്ടാക്കാം. ഇതാ ചോദ്യങ്ങൾ.

 
1. ബഷീറിന്റെ ഏതു കൃതിക്കാണ്‌ പെണ്ണുങ്ങളുടെ ബുദ്ധി എന്നുകൂടി പേരുണ്ടായിരുന്നത്‌?
പാത്തുമ്മായുടെ ആട്‌
2. ബഷീർ ഒരു നാടകം രചിച്ചിട്ടുണ്ട്‌. ഏതാണ്‌?
കഥാബീജം
3. സാഹിത്യലോകത്ത്‌ ഏറെ വിമർശനങ്ങൾ ഉണ്ടാക്കിയ ഒരു കൃതി?
ശബ്ദങ്ങൾ
4. എം പി പോൾ എന്ന വിമർശകൻ ‘ജീവിതത്തിൽ നിന്ന്‌ പറിച്ചുചീന്തിയ ഒരേടാണിത്‌. വാക്കുകളിൽ ചോരപുരണ്ടിരിക്കുന്നു’ എന്നു വിശേഷിപ്പിച്ച ബഷീറിന്റെ കൃതി ഏതാണ്‌?
ബാല്യകാലസഖി
5. ഏതാണ്‌ ബഷീറിന്റെ ആദ്യകൃതിയായി കരുതിപ്പോരുന്നത്‌?
പ്രേമലേഖനം
6. ആത്മകഥാപരമായ ബഷീർകൃതി? 


ഓർമയുടെ അറകൾ
7. ചോദ്യോത്തരങ്ങളായി ബഷീർ പ്രസിദ്ധീകരിച്ച കൃതിയേത്‌?
നേരുംനുണയും
8. ഭാർഗ്ഗവീനിലയം സിനിമയിലൂടെ പദ്മദലാക്ഷൻ എന്നൊരു ഹാസ്യനടൻ മലയാള സിനിമയിൽ അരങ്ങറിയിച്ചു. ഈ നടൻ ഏതു പേരിലാണ്‌ പ്രസിദ്ധനായത്‌?
കുതിരവട്ടം പപ്പു
9. ഏതുവർഷമാണ്‌ ബഷീറിനു പത്മശ്രീ കിട്ടിയത്‌?
1982
10. മർദ്ദനത്തിന്റെയും അടിച്ചമർത്തലിന്റെയും അപ്പോസ്തലൻ എന്നു വിശേഷിപ്പിച്ചിരുന്ന തിരുവിതാംകൂർ ദിവാനായ സി പി രാമസ്വാമി അയ്യർ നിരോധിച്ച ഒരു ബഷീർ നാടകം?
ഒരു പട്ടത്തിന്റെ പേക്കിനാവ്‌
11. ഒരു ബാലസാഹിത്യകൃതിയും ബഷീറിന്റേതായിട്ടുണ്ട്‌. ഏത്‌?
സർപ്പയജ്ഞം
12. മമ്മൂട്ടിക്ക്‌ ദേശീയ അവാർഡു നേടിക്കൊടുത്തത്‌ ഒരു ബഷീർ കൃതിയുടെ ചലച്ചിത്രാവിഷ്കരണത്തിലൂടെയായിരുന്നു. ഏതാണാകൃതി?
മതിലുകൾ
13. ബഷീർ ചെയ്ത ഒരു പ്രഭാഷണം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഏതാണ്‌ ഗ്രന്ഥം?
ചെവിയോർക്കുക! അന്തിമകാഹളം
14. ഉജ്ജീവനം മാസികയിലെഴുതാൻ ബഷീർ സ്വീകരിച്ച തൂലികാനാമം?
പ്രഭ
15. എന്നാണ്‌ ബഷീർ ചരമമടഞ്ഞത്‌?
1994 ജൂലൈ 5
16. ബഷീറിന്റെ പ്രഥമ കഥ?
എന്റെ തങ്കം
17. ഏതാണ്‌ ബഷീറിന്റെ ആദ്യനോവൽ
ജീവിത നിഴൽപ്പാട്ടുകൾ
18. തന്റെയൊരു സഹപ്രവർത്തകനെക്കുറിച്ച്‌ ഒരു ഗ്രന്ഥം തന്നെ ബഷീർ രചിച്ചിട്ടുണ്ട്‌. ആരാണ്‌?
എം പി പോൾ
19. ജയിൽമോചിതനായ ശേഷം ബഷീർ എറണാകുളത്ത്‌ സ്ഥാപിച്ച ബുക്ക്‌ സ്റ്റാൾ?
സർക്കിൾ ബുക്ക്‌ സ്റ്റാൾ
20. മാനസികരോഗിയായി ബഷീർ ഏതു വൈദ്യന്റെ ചികിത്സയിലായിരുന്നു. …
പി സി ഗോവിന്ദൻ നായരുടെ
21. ബഷീറിനെക്കുറിച്ച്‌ എം കെ സാനു രചിച്ച ഗ്രന്ഥം?
ബഷീർ – ഏകാന്തവീഥിയിലെ
അവധൂതൻ

22. ‘ബഷീർ ദ്‌ മാൻ’ ഡോക്യുമെന്ററി സംവിധാനം ചെയ്തത്‌?
എം എ റഹ്മാൻ
23. ബഷീർ കൃതികൾ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ ആരായിരുന്നു?
റൊണാൾഡ്‌ ഇ ആഷർ
24. ബഷീറിന്റെ “എടിയേ” എന്ന ഓർമ്മക്കുറിപ്പുകൾ സമാഹരിച്ചത്‌
ആരാണ്‌?
പത്നി, ഫാബിബഷീർ
25. ബഷീറിന്റെ ജീവചരിത്രമായ ബഷീറിന്റെ ഐരാവതങ്ങൾ രചിച്ചത്‌ ആര്‌?
ഇ എം അഷ്‌റഫ്‌
26. ബഷീറിനെ സുൽത്താൻ എന്നുവിളിച്ചത്‌ ആരായിരുന്നു?
ബഷീർതന്നെ
27. ചങ്ങമ്പുഴയെ ചിത്രകാരനായി സങ്കൽപിച്ച്‌ ബഷീർ ഒരു കഥയെഴുതിയിട്ടുണ്ട്‌. ഏതാണത്‌?
ഒഴിഞ്ഞ വീട്‌
28. ഒന്നും ഒന്നും ചേർന്നാൽ എത്രയെന്നാണ്‌ ബഷീറിന്റെ കഥാപാത്രം. ഉത്തരം തരുന്നത്‌?
ഇമ്മിണി ബല്യ ഒന്ന്‌
29. ബഷീർ എഴുതുമ്പോൾ വാക്കുകൾ വിറച്ചിരുന്നു. ഇങ്ങനെ സമർപ്പിച്ച നിരൂപകൻ?
എം എൻ വിജയൻ
30. ഏത്‌ സ്വാതന്ത്ര്യസമര സേനാനിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയപ്പോഴാണ്‌ കോഴിക്കോട്‌ ജയിലിൽ മൂന്നു ദിവസം ബഷീർ നിരാഹാരസത്യഗ്രഹമിരുന്നത്‌?
ഭഗത്സിംഗിനെ
31. കേശവൻ നായരും സാറാമ്മയും ബഷീറിന്റെ ഏതു കൃതിയിലെ കഥാപാത്രങ്ങളാണ്‌?
പ്രേമലേഖനം
32. ആദ്യമായി ജയിൽശിക്ഷയനുഭവിക്കുന്നത്‌ ഏത്‌ കുറ്റത്തിനായിരുന്നു?
കോഴിക്കോട്ടെ ഉപ്പുസത്യഗ്രഹത്തിന്‌ ഗാന്ധിജിക്കൊപ്പം പങ്കെടുത്തതിന്‌.
33. ബഷീർ എഴുതിയ തിരക്കഥ ഏതാണ്‌?
ഭാർഗ്ഗവീനിലയം



STANDARD 3 MALAYALAM

മാനത്തിന്റെ മടിത്തട്ടില്‍ 

തുറന്നു വിട്ട തത്ത

 

 

Rufous Treepie (Dendrocitta vagabunda)-8.jpg

Rufous Treepie

 ഓലഞ്ഞാലി
 

കാക്കയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷിയാണ് ഓലേഞ്ഞാലി (English: Rufous Treepie or Indian Treepie). ഈ പക്ഷിയെ ഇന്ത്യയിലൊട്ടാകെയും ബർമ്മയിലും ലാവോസിലും തായ്‌ലാന്റിലും കണ്ടുവരാറുണ്ട്. കേരളത്തിൽ പലയിടങ്ങളിലുംഓലേഞ്ഞാലി, ഓലമുറിയൻ,പുകബ്ലായി, പൂക്കുറുഞ്ഞിപ്പക്ഷി,കുട്യൂർളിപ്പക്ഷി, കോയക്കുറുഞ്ഞി,കാറാൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.


ഓലേഞ്ഞാലി കാക്കയെപ്പോലെ തന്നെ എന്തും ഭക്ഷിക്കും. പുഴുക്കൾ, ചെറുപാറ്റകൾ, പക്ഷിക്കുഞ്ഞുങ്ങൾ, പക്ഷികളുടെ മുട്ടകൾ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. ആഹാരസമ്പാദനം പ്രധാനമായും മരക്കൊമ്പുകളിലും ഇലകൾക്കിടയിലും നിന്നാണ്. സാധാരണ ഇണകളായാണ് ഇര തേടുക. ഓലകൾക്കിടയിലെ പുഴുക്കളെ പിടി കൂടുവാൻ കൊക്കു കൊണ്ട് ഓലയിൽ പിടിച്ച് ആടി ഇറങ്ങുന്നതു കാണാം. മറ്റു ചെറുപക്ഷികളുടെ മുട്ടകളും കുഞ്ഞുങ്ങളും ഇവ ഭക്ഷിക്കാറുണ്ട്. ‘പൂക്രീൻ.. പൂക്രീൻ’ എന്നതാണ് പ്രധാന ശബ്ദമെങ്കിലും മറ്റു പലതരം ശബ്ദങ്ങളും ഓലേഞ്ഞാലി പുറപ്പെടുവിക്കാറുണ്ട്. മഴക്കാലത്തിനു മുൻപാണ് പ്രജനനകാലം.
ഓലയിൽ ഞാലുന്ന ഓലഞ്ഞാലി
എല്ലാ ദിവസവും കുളിക്കാറില്ലെങ്കിലും വെള്ളം കണ്ടാൽ കുളിക്കാൻ യാതൊരു മടിയുമില്ലാത്ത പക്ഷിയാണ് ഓലേഞ്ഞാലി. വെള്ളം കണ്ടാൽ അവിടെയിറങ്ങി തലയും ചിറകും ഉപയോഗിച്ച് പിടഞ്ഞു കുളിക്കുകയാണ് ഇവയുടെ പതിവ്. മഴക്കാലത്ത് മഴ നനഞ്ഞ് കുളിക്കുകയാണ് ചെയ്യുക

 ചെറിയ ചുള്ളിക്കമ്പുകൾ കൊണ്ടുണ്ടാക്കുന്ന് കൂടിന് കാക്കക്കൂടിനോടാണ് ഏറെ സാമ്യം. പക്ഷെ കാക്കക്കൂടിനെക്കാൾ അല്പം ചെറിയതാണിത്. ഉയരമുള്ള മരത്തിൽ ഏതാണ്ട് പതിനഞ്ചടിയോളം ഉയത്തിലാണ് ഓലേഞ്ഞാലി കൂടുവെക്കുന്നത്. അതുകൊണ്ടു തന്നെ കണ്ടെത്താൻ വളരെ പ്രയാസവുമാ


കുട്ടികളും പക്ഷികളും
  Talking parrot



വൈലോപ്പിള്ളി ശ്രീധരമേനോൻ

Vyloppilli.jpg ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ (വൈലോപ്പിള്ളി,1911 മെയ്‌ 11, 1985 ഡിസംബർ 22)  എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിഅമ്മയെ വിവാഹം ചെയ്തു, രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌.   എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു.

 മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം,ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു.വൈലോപ്പിള്ളി ശ്രീധരമേനോൻ 1936-ൽ എഴുതിയ കവിതയാണ് മാമ്പഴം. വൈലോപ്പിള്ളിക്കവിതകളിൽ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് മാമ്പഴം. ഒരമ്മ മാമ്പഴക്കാലമാകുമ്പോൾ തന്റെ മരിച്ചുപോയ മകനെക്കുറിച്ച് ഓർക്കുന്നതാണ് ഇതിലെ പ്രതിപാദ്യം. കേകാവൃത്തത്തിൽ ഇരുപത്തിനാല് ഈരടികൾ അടങ്ങുന്ന ഈ കവിത ആദ്യം പ്രസിദ്ധീകരിച്ചത്, 1936-ലെ മാതൃഭൂമി ഓണപ്പതിപ്പിലാണ്. ആറു വർഷം മുൻപ് 1930-ൽ, നാലര വയസ്സുള്ളപ്പോൾ മരിച്ച ഒരനുജന്റെ ഓർമ്മ കവിതയ്ക്കു പിന്നിലുണ്ടെന്ന് കവി വെളിപ്പെടുത്തിയിട്ടുണ്ട്.  പിന്നീട് 1947-ൽ ഇറങ്ങിയ ‘‘കന്നിക്കൊയ്ത്ത്‘’ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തി1985 ഡിസംബർ മാസം 22-ന്‌ അന്തരിച്ചു.

കവിതകൾ

മറ്റു കൃതികൾ

  • ഋശ്യശൃംനും അലക്സാണ്ടറും(നാടകം-1956)
  • കാവ്യലോകസ്മരണകൾ (സ്മരണകൾ-1978)
  • അസമാഹൃത രചനകൾ(സമ്പൂണ്ണകൃതികളിൽ)
  • വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ - വാല്യം 1,2 (2001)

വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം

വൈലോപ്പിള്ളി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് 10,001 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം


ജീവിത രേഖ

  • 1911 ജനനം
  • 1931 ബി.എ.
  • 1947 ആദ്യ കവിതാ സമാഹാരം 'കന്നിക്കൊയ്ത്ത്'
  • 1951 എം.പി. പോൾ പുരസ്കാരം - 'ശ്രീരേഖ'
  • 1952 'കുടിയൊഴിക്കൽ', 'ഓണപ്പാട്ടുകാർ'
  • 1954 'കുന്നിമണികൾ'
  • 1958 'കടൽക്കാക്കകൾ'
  • 1965 കേരള സാഹിത്യ അക്കാദമി അവാർഡ് - 'കയ്പവല്ലരി'
  • 1969 സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് - 'കുടിയൊഴിക്കൽ'
  • 1970 'വിട'
  • 1971 ഓടക്കുഴൽ അവാർഡ് - 'വിട'
  • 1972 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - 'വിട'
  • 1980 'മകരകൊയ്ത്ത്'
  • 1981 കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം; വയലാർ അവാർഡ് - 'മകരക്കൊയ്ത്ത്'
  • 1985 മരണം


Friday, 17 June 2016




STANDARD 3 MALAYALAM

മാനത്തിന്റെ മടിത്തട്ടില്‍ 

തുറന്നു വിട്ട തത്ത

 യൂണിറ്റ് രണ്ടിലേക്ക് വേണ്ട ‌ടീച്ചര്‍ ടെക്സ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക

 

Rufous Treepie (Dendrocitta vagabunda)-8.jpg

Rufous Treepie

 ഓലഞ്ഞാലി
 

കാക്കയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷിയാണ് ഓലേഞ്ഞാലി (English: Rufous Treepie or Indian Treepie). ഈ പക്ഷിയെ ഇന്ത്യയിലൊട്ടാകെയും ബർമ്മയിലും ലാവോസിലും തായ്‌ലാന്റിലും കണ്ടുവരാറുണ്ട്. കേരളത്തിൽ പലയിടങ്ങളിലുംഓലേഞ്ഞാലി, ഓലമുറിയൻ,പുകബ്ലായി, പൂക്കുറുഞ്ഞിപ്പക്ഷി,കുട്യൂർളിപ്പക്ഷി, കോയക്കുറുഞ്ഞി,കാറാൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.


ഓലേഞ്ഞാലി കാക്കയെപ്പോലെ തന്നെ എന്തും ഭക്ഷിക്കും. പുഴുക്കൾ, ചെറുപാറ്റകൾ, പക്ഷിക്കുഞ്ഞുങ്ങൾ, പക്ഷികളുടെ മുട്ടകൾ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. ആഹാരസമ്പാദനം പ്രധാനമായും മരക്കൊമ്പുകളിലും ഇലകൾക്കിടയിലും നിന്നാണ്. സാധാരണ ഇണകളായാണ് ഇര തേടുക. ഓലകൾക്കിടയിലെ പുഴുക്കളെ പിടി കൂടുവാൻ കൊക്കു കൊണ്ട് ഓലയിൽ പിടിച്ച് ആടി ഇറങ്ങുന്നതു കാണാം. മറ്റു ചെറുപക്ഷികളുടെ മുട്ടകളും കുഞ്ഞുങ്ങളും ഇവ ഭക്ഷിക്കാറുണ്ട്. ‘പൂക്രീൻ.. പൂക്രീൻ’ എന്നതാണ് പ്രധാന ശബ്ദമെങ്കിലും മറ്റു പലതരം ശബ്ദങ്ങളും ഓലേഞ്ഞാലി പുറപ്പെടുവിക്കാറുണ്ട്. മഴക്കാലത്തിനു മുൻപാണ് പ്രജനനകാലം.
ഓലയിൽ ഞാലുന്ന ഓലഞ്ഞാലി
എല്ലാ ദിവസവും കുളിക്കാറില്ലെങ്കിലും വെള്ളം കണ്ടാൽ കുളിക്കാൻ യാതൊരു മടിയുമില്ലാത്ത പക്ഷിയാണ് ഓലേഞ്ഞാലി. വെള്ളം കണ്ടാൽ അവിടെയിറങ്ങി തലയും ചിറകും ഉപയോഗിച്ച് പിടഞ്ഞു കുളിക്കുകയാണ് ഇവയുടെ പതിവ്. മഴക്കാലത്ത് മഴ നനഞ്ഞ് കുളിക്കുകയാണ് ചെയ്യുക

 ചെറിയ ചുള്ളിക്കമ്പുകൾ കൊണ്ടുണ്ടാക്കുന്ന് കൂടിന് കാക്കക്കൂടിനോടാണ് ഏറെ സാമ്യം. പക്ഷെ കാക്കക്കൂടിനെക്കാൾ അല്പം ചെറിയതാണിത്. ഉയരമുള്ള മരത്തിൽ ഏതാണ്ട് പതിനഞ്ചടിയോളം ഉയത്തിലാണ് ഓലേഞ്ഞാലി കൂടുവെക്കുന്നത്. അതുകൊണ്ടു തന്നെ കണ്ടെത്താൻ വളരെ പ്രയാസവുമാണ്










പക്ഷിനിരീക്ഷണക്കുറിപ്പുകള്‍ 
സി.റഹിം 

07 Sep 2012 
ജൂണ്‍ മൂന്ന്, 2010 :

നൂറനാട്ടെ കുടുംബവീട്. മഴതോര്‍ന്ന് തെളിച്ചമുള്ള പ്രഭാതം. മക്കളായ അമലിനെയും അഖിലയേയും പള്ളിക്കൂടത്തില്‍ അയക്കാന്‍ ഒരുക്കുന്നതിനിടയിലാണ് ഇടമിറ്റത്ത് നിന്ന് പക്ഷികളുടെ ശബ്ദം കേട്ടത്. ശബ്ദംകേട്ടപ്പോഴെ പൂത്താംങ്കീരികളോ കരിയിലകിളികളോ ആവാമെന്ന് ഞാനുറപ്പിച്ചു. സഹോദരിയുടെ മക്കളായ ഐഷയും ആരിഫും വീട്ടിലുണ്ട്. കൊച്ചുകുട്ടികളാണ്. അവരും ഇടമുറ്റത്ത് നിന്നുയരുന്ന കിളിപ്പാട്ടുകള്‍ കേള്‍ക്കുന്നുണ്ട്. ഞാന്‍ കുട്ടികളെയെല്ലാവരെയും കൂട്ടി കൊച്ചുതിണ്ണക്കരുകില്‍ വന്നു. പൂത്താങ്കീരികളുടെ സംഘമാണ് വീട്ടുമുറ്റത്ത് എത്തിയിരിക്കുന്നത്. ഇടവപ്പാതിമഴ തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രിയിലും നല്ല മഴയായിരുന്നു. എന്നാല്‍ വെളുപ്പിന് കാര്‍മേഘമൊഴിഞ്ഞ് അന്തരീക്ഷം പ്രസന്നമായി. രാത്രിയിലെ മഴയില്‍ മുറ്റം നനഞ്ഞ് കുതിര്‍ന്നുകിടക്കുകയാണ്. മൂന്നാല് പൂത്താങ്കീരികള്‍ കുട്ടികളെ വകവയ്ക്കാതെ അയ്യത്ത് നിന്ന് പാറിപ്പറന്ന് മുറ്റത്തിന്റെ നടക്കുവന്ന് മണ്ണില്‍ നിന്ന് എന്തോ കൊത്തിപെറുക്കിതിന്നാന്‍ തുടങ്ങി. മുറ്റത്തുണ്ടായിരുന്ന മറ്റ് പൂത്താംങ്കീരികളും അവയോടൊപ്പം കൂടി. ഞാന്‍ പക്ഷികള്‍ എത്രയുണ്ടെന്ന് എണ്ണിനോക്കി. എട്ടെണ്ണമുണ്ട്. സാധാരണ ഏഴെണ്ണമായി നടക്കുന്നതുകൊണ്ടിവയെ ഇംഗ്ലീഷുകാര്‍ സെവന്‍ സിസ്റ്റേഴ്‌സ് എന്നു വിളിക്കാറുണ്ട്. ചിതല, ചാവേലാക്ഷി, ചാണകക്കിളി എന്നീ പേരുകളിലും ഇതറിയപ്പെടും. കുട്ടികളോട് ശബ്ദമുണ്ടാക്കാതെയിരിക്കാന്‍ ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പക്ഷികളുടെ ട്രിറി .. റി - കില്‍ കില്‍ എന്നുള്ള ശബ്ദംകേട്ട് അവര്‍ ആവേശഭരിതരായി ഉച്ചത്തില്‍ ചിരിക്കുകയും ഓരോന്നു പറയാനും തുടങ്ങി. കുട്ടികളുടെ ബഹളംകണ്ട് പൂത്താംങ്കീരികള്‍ മൈലാഞ്ചിയും അരളിയും കൂവളവും പുളിയുമൊക്കെ നില്‍ക്കുന്ന തെക്കുഭാഗത്തേക്ക് പറന്നുനീങ്ങി. അവിടുത്തെ ചെടികള്‍ക്കിടയിലെ കരിയിലകള്‍ കൊത്തിമാറ്റാന്‍ തുടങ്ങി. ചെടികളുടെ മറവുകൊണ്ട് പക്ഷികളെ എല്ലാവരെയും ഇപ്പോള്‍ കാണാന്‍ കഴിയാത്ത അവസ്ഥയിലാണ്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകേണ്ടതുണ്ട്. അതുകൊണ്ട് കൂടുതല്‍ സമയം അവിടെ ചിലവഴിക്കാനാവില്ല. പൂത്താംങ്കീരികള്‍ ചെറിയ അടയ്ക്കാമരത്തിന്റെ ഓലകളിലും പേരകമ്പിലും കയറിയിരുന്നു ചെറിയ പുഴുക്കളെ കൊത്തിപറക്കുന്നു. ഇതിനിടയില്‍ പത്തു പൂത്താങ്കീരികളുണ്ടെന്ന് സഹോദരി പറഞ്ഞു. എന്നാല്‍ ഞാനത് എണ്ണി തിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പൂത്താങ്കീരികള്‍ കനാലിനരുകിലേക്ക് പാറിപ്പോയി. മരത്തിനു മുകളിരുന്ന് ഒരണ്ണാന്റെ ചിലയ്ക്കല്‍ കേള്‍ക്കുന്നുണ്ട്. അണ്ണാന്‍ വല്ല മുന്നറിയിപ്പും പൂത്താങ്കീരികള്‍ക്ക് കൊടുത്തിട്ടുണ്ടോ? എന്തായാലും പൂത്താങ്കീരികള്‍ക്ക് പിന്നാലെ കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ഞങ്ങള്‍ വീട്ടിനുള്ളിലേക്ക് തന്നെ തിരികെ കയറി. എട്ടരയ്ക്ക് സ്‌കൂള്‍ ബസ് വരും. അതിനു മുമ്പ് കുട്ടികള്‍ക്ക് തയ്യാറായി നില്‍ക്കേണ്ടതുണ്ട്.
ജൂണ്‍ മൂന്ന്, വൈകുന്നേരം. നൂറനാട് പള്ളിമുക്കം ക്ഷേത്ര പരിസരം
നൂറനാട്ടെ ഞങ്ങളുടെ കുടുംബ വീട്ടില്‍ നിന്ന് നാലഞ്ചു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ പള്ളിമുക്കം ക്ഷേത്ര പരിസരത്ത് എത്താം. വിസ്തൃതമായ കരിങ്ങാലിപുഞ്ചയാണിവിടം. ഒരുപ്പൂ കൃഷി നടക്കുന്ന നെല്‍പ്പാടം. ബാക്കിയുള്ള കാലത്ത് പാടം മുഴുവന്‍ വെള്ളം നിറഞ്ഞുകിടക്കും. നെല്‍കൃഷി കുറവായതിനാല്‍ മിക്കകാലത്തും പാടം വെള്ളംകെട്ടികിടക്കുന്നസ്ഥിതിയിലാണ്. ധാരാളം ജാതി നീര്‍പക്ഷികളുടെ അഭയസങ്കേതമാണ് കരിങ്ങാലിപുഞ്ച. കുട്ടിക്കാലം മുതല്‍ തന്നെ ഞാനിവിടെ പക്ഷി നിരീക്ഷണത്തിന് എത്താറുണ്ട്. കൂട്ടുകാരോടൊപ്പം നടന്നാവും എത്തുക. പലജാതി പക്ഷികളെയും ഞാനടുത്ത് പരിചയപ്പെട്ടത് ഇവിടെവച്ചാണ്. രാവിലെ പൂത്താങ്കീരികളെ വീട്ടുമുറ്റത്തു കുട്ടികള്‍ കണ്ടിരുന്നു. വൈകിട്ട് സ്‌കൂള്‍ കഴിഞ്ഞ് അവരെത്തിയപ്പോള്‍ കരിങ്ങാലി പുഞ്ചയിലേക്ക് പോകാന്‍ തീരുമാനിച്ചു. ബയനാകുലറും വെള്ളവും കുറച്ച് ഭക്ഷണവുമൊക്കെ കരുതിയാണ് യാത്ര. 5.15 ഓടെ ഞങ്ങള്‍ ക്ഷേത്ര പരിസരത്ത് എത്തി. പത്തിരുപത് വര്‍ഷം മുമ്പ് ഇവിടെ പ്രാചീനമായൊരു ക്ഷേത്രം നിന്നിരുന്നു. ശാന്തമായ അന്തരീക്ഷമായിരുന്നു. മൈക്രോഫോണ്‍പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതിമാറി. പഴയക്ഷേത്രം പൊളിച്ചുമാറ്റി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മൈക്കില്‍ നിന്നുള്ള പാട്ട് ചുറ്റുപാടും ഒഴുകുന്നു. മൂടികെട്ടിയ അന്തരീക്ഷമാണ്. പുഞ്ചവരമ്പിലൂടെ ഞങ്ങള്‍ നടന്നു. താമരക്കുളത്തിനരുകിലെത്തി. രണ്ട് താമരക്കോഴികള്‍ അവിടെയുണ്ട്. കുറച്ചുനേരം അതിനെനോക്കി നിന്നു. അതിലൊന്ന് കാലുതൂക്കി അന്തരീക്ഷത്തിലേക്ക് ഒരൊച്ച ഉയര്‍ത്തി പറന്നുപൊങ്ങി. അല്‍പം ദൂരെമാറി ഇരുന്നു. താമരയിലകള്‍ക്കിടയില്‍ നിന്ന് എന്തൊക്കെയോ കൊത്തി പെറുക്കിതിന്നുകയാണ്. ഈര്‍ക്കിലിക്കാലന്‍, ചവറുകാലി എന്നൊക്കെ ഈ പക്ഷികളെ നാട്ടുകാര്‍ വിളിക്കാറുണ്ട്. നാടന്‍ താമരക്കോഴികളാണ്. Bronze winged Jacana നാടന്‍ താമരക്കോഴിയുടെ നിറങ്ങള്‍ ബൈനാകുലര്‍ കൊണ്ട് നോക്കികാണാന്‍ ഞാന്‍ കുട്ടികളോട് പറഞ്ഞു. അവര്‍ അതിനായി ശ്രമം തുടങ്ങി. ദൂരെ നിന്നു നോക്കുമ്പോള്‍ ആകെപ്പാടെ കറുത്തതാണിവയെന്നു തോന്നാമെങ്കിലും അടുത്തു കാണുമ്പോള്‍ നിരവധി നിറങ്ങള്‍ വാരിപ്പുതച്ചിരിക്കുന്നതുകാണാം. ഇത്തരം സന്ദര്‍ഭങ്ങളിലാണ് നല്ലൊരു ബൈനാകുലറിന്റെ പ്രധാന്യം നമ്മള്‍ തിരിച്ചറിയുന്നത്


ആരായിരുന്നു മദര്‍ തെരേസ?

ജന്മംകൊണ്ട് അല്‍ബേനിയനും പൗരത്വം കൊണ്ട് ഇന്ത്യനും ജീവിതം കൊണ്ട് കത്തോലിക്ക സന്യാസിനിയുമാണ് താനെന്നാണ് മദര്‍ തെരേസ സ്വയം വിശേഷിപ്പിക്കുന്നത്. അത് അങ്ങനെയായിരുന്നു താനും. അല്‍ബേനിയയില്‍ ജനിച്ച ആഗ്‌നസ് പ്രേഷിതപ്രവര്‍ത്തനം ഒരു സ്വപ്നമായി മനസ്സില്‍ കൊണ്ടുനടക്കുമ്പോള്‍ ആണ് ഏഷ്യയിലെ ഇന്ത്യ എന്നൊരു ദരിദ്ര്യരാജ്യത്തെക്കുറിച്ച് അറിയുന്നത്. ഇന്ത്യയില്‍ ചാരിറ്റിപ്രവര്‍ത്തനം നടത്തിവന്ന ഒരു വൈദികനില്‍ നിന്നാണ് ഇക്കാര്യം കുഞ്ഞു ആഗ്‌നസ് അറിഞ്ഞത്. പിന്നീട്, പതിനെട്ടാം വയസില്‍ വീടുവിട്ട ആഗ്നസ് സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ എന്ന സന്യാസിനി സഭയില്‍ ചേര്‍ന്നു.
സഭയില്‍ ചേര്‍ന്നെങ്കിലും പ്രേഷിതപ്രവര്‍ത്തനവും ഇന്ത്യയും മനസ്സില്‍ തന്നെയുണ്ടായിരുന്നു. സന്യാസിനിസമൂഹം ഇംഗ്ലീഷ് പഠിപ്പിച്ചതിനു ശേഷം ഇന്ത്യയിലേക്ക് അധ്യാപികയായി അയച്ചപ്പോള്‍ നിറഞ്ഞ മനസ്സോടെ ആയിരുന്നു അവര്‍ അത് സ്വീകരിച്ചത്. തുടര്‍ന്ന് സഭാവസ്ത്രം സ്വീകരിച്ച് ആഗ്‌നസ് തെരേസയായി മാറി. കാരണം, കാത്തു കാത്തിരുന്ന ഒരു അവസരമാണ് വന്നെത്തിയത്. കിഴക്കന്‍ കൊല്‍ക്കത്തയിലെ ലൊറേറ്റോ കോണ്‍‌വെന്റ് സ്കൂളില്‍ അദ്ധ്യാപികയായിരിക്കേ ബംഗാളിഭാഷ അവര്‍ കൈവശമാക്കി. കൊല്‍ക്കത്തയിലെ ദരിദ്രജീവിതങ്ങള്‍ തെരേസയുടെ മനസ്സിനെ അസ്വസ്ഥമാക്കി.
1946 സെപ്റ്റംബര്‍ 10നു വാര്‍ഷിക ധ്യാനത്തിനായി ഡാര്‍ജിലിങ്ങിലെ ലൊറേറ്റോ കോണ്‍‌വെന്റിലേക്കുള്ള യാത്രാമധ്യേ ആണ് തന്റെ സന്യാസജീവിതത്തിന്റെ ദിശ മാറ്റിവിടാനുള്ള തീരുമാനം കൈക്കൊണ്ടത്. ലൊറെറ്റോ സഭ വിട്ടിറങ്ങിയ അവരുടെ ലക്‌ഷ്യം പാവങ്ങള്‍ക്കൊപ്പം ജീവിച്ച് അവരെ സേവിക്കുക എന്നതായിരുന്നു.
1948 മുതലാണ് തെരേസ പാവങ്ങള്‍ക്കിടയിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ലൊറെറ്റോ സഭയുടെ വേഷങ്ങള്‍ ഉപേക്ഷിച്ച് നീലവരയുള്ള വെള്ളകോട്ടണ്‍ സാരി വേഷമായി സ്വീകരിച്ചു. കൊല്‍ക്കത്ത നഗരസഭയില്‍ ഓട വൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ വേഷമായിരുന്നു അത്. ആതുരസേവനം തുടങ്ങുന്നതിനു മുന്നോടിയായി പാട്‌നയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പരിശീലനം നേടി. അമ്പതോളം കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ക്കൊപ്പം പാലും ഉച്ചഭക്ഷണവും നല്കിയാണ് തെരേസ തന്റെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചത്. ഇത്, പിന്നീട് ദരിദ്രരുടെയും പട്ടിണി പാവങ്ങളുടെയും ഇടയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് വരെയെത്തി.
1950 ഒക്ടോബര്‍ ഏഴിന് കൊല്‍ക്കത്ത രൂപതയ്ക്കു കീഴില്‍ പുതിയ സന്യാസിനി സഭ ആരംഭിക്കാന്‍ വത്തിക്കാന്‍ തെരേസയ്ക്ക് അനുവാദം നല്കി. മിഷണറീസ് ഓഫ് ചാരിറ്റി അങ്ങനെ രൂപീകൃതമായി. തുടക്കത്തില്‍‍; പതിമൂന്നോളം അംഗങ്ങള്‍ മാത്രം പ്രവര്‍ത്തകരായി ഉണ്ടായിരുന്ന മിഷണറീസ് ഓഫ് ചാരിറ്റിക്ക് 1990കളുടെ അവസാനത്തോടെ ഏതാണ്ട് 4,000 സന്യാസിനിമാര്‍ മിഷണറീസ് ഓഫ് ചാരിറ്റിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
1970ല്‍ മദര്‍ തെരേസയെക്കുറിച്ച് ബി ബി സി ടെലിവിഷന്‍ നിര്‍മ്മിച്ച ഒരു ഡോക്യുമെന്ററി കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മിഷണറീസ് ഓഫ് ചാരിറ്റിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് എത്തിയത് അറുന്നൂറോളം യുവതികള്‍ ആയിരുന്നു. എന്നാല്‍, ഇക്കൂട്ടത്തില്‍ നിന്നും 139 പേരെ മാത്രമായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്കായി മദര്‍ തെരേസ തെരഞ്ഞെടുത്തത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണമില്ലാതെ പലരുടെയും മുമ്പില്‍ കൈ നീട്ടേണ്ടി വന്നിട്ടുണ്ട് മദര്‍ തെരേസയ്ക്ക്.

അതിനെക്കുറിച്ചുള്ള ഏറെ പ്രശസ്തമായ ഒരു കഥ ഇങ്ങനെയാണ്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായത്തിനു വേണ്ടി ഒരു ധനികന്റെ വീട്ടില്‍ ചെന്നു. വീടിനു മുന്നില്‍ സാമ്പത്തികസഹായം യാചിച്ചു നില്‍ക്കുന്ന മദര്‍ തെരേസയെ പരിഹസിച്ച അദ്ദേഹം അവരുടെ നേരെ തുപ്പുകയും ചെയ്തു. തുപ്പല്‍ തുവാല കൊണ്ട് തുടച്ച മദര്‍ അതിന് മറുപടിയായി പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘എനിക്കുള്ളത് കിട്ടി. ഇനി എന്റെ മക്കള്‍ക്ക് വല്ലതും തരിക’. ഇതായിരുന്നു മദര്‍ തെരേസ

മദർ തെരേസ

അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധനേടിയ ക്രൈസ്തവ സന്യാസിനിയായിരുന്നു മദർ തെരേസ (യഥാർത്ഥ പേര്: ആഗ്നസ് ഗോംക്സ് ബൊയാക്സ്യു, ഓഗസ്റ്റ് 26, 1910 - സെപ്റ്റംബർ 5, 1997) മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകപ്പെട്ടു. ജന്മംകൊണ്ട് അൽബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്കസന്യാസിനിയുമാണ് താനെന്ന് മദർ തെരേസ പറയുമായിരുന്നു.
മദർ തെരേസയുടെ കീഴിൽ വളർന്ന മിഷണറീസ് ഓഫ് ചാരിറ്റി ഇതര രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇപ്പോൾ 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500 ഓളം സന്യാസിനിമാർ ഈ സംഘടനയുടെ പേരിൽ സന്നദ്ധപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നു. 45 വർഷത്തോളം ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്നു മദർ തെരേസ. 1970-കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയായി അവർ മാറി. മരണ ശേഷം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കൊൽക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരിൽ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികൾക്ക് മദർ തെരേസ അർഹയായിട്ടുണ്ട് . അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്. നോബേൽ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച 192,000 ത്തോളം അമേരിക്കൻ ഡോളർ ഇന്ത്യയിലെ അവശതയനുഭവിക്കുന്ന പാവങ്ങളുടെ ക്ഷേമത്തിനായി അവർ ചിലവഴിച്ചു. മാർപ്പാപ്പ നൽകുന്ന പുരസ്കാരം, ഫിലിപ്പീൻസ് സർക്കാരിന്റെ മാഗ്സസെ പുരസ്കാരം എന്നിവയും അവരുടെ സേവനത്തിനുള്ള ബഹുമതിയായി നൽകിയിട്ടുണ്ട് ഇതുകൂടാതെ ലോകത്തിന്റെ ഭാഗങ്ങളിലുള്ള ചാരിറ്റി സംഘടനകളുടെ വിവിധ പുരസ്കാരങ്ങളും മദർ തെരേസക്ക് ലഭിച്ചിട്ടുണ്ട്.
മദർ തെരേസക്ക് ബംഗാളി, സെർബോ-ക്രൊയേഷ്യൻ, അൽബേനിയൻ, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു

STANDARD 3 EVS

UNIT 1 പൂത്തും തളിർത്തും

ചുറ്റുമുള്ള സസ്യങ്ങൾ
സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്ന ജീവികളാണ് സസ്യങ്ങൾ. വൃക്ഷങ്ങൾ, ഓഷധികൾ, കുറ്റിച്ചെടികൾ, തൃണങ്ങൾ, വള്ളികൾ, പന്നലുകൾ, പായലുകൾ, ഹരിതനിറമുള്ള ആൽഗകൾ തുടങ്ങിയവ സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്നു. ബീജസസ്യങ്ങൾ, ബ്രയോഫൈറ്റുകൾ, പന്നൽച്ചെടികൾ, അനുഫേണുകൾ എന്നിങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നഏകദേശം 350,000 സസ്യവർ‌ഗങ്ങൾ ഇപ്പോൾ നലനിൽക്കുന്നതായി ഗണിക്കപ്പെടുന്നു.
ഹരിതസസ്യങ്ങൾ അവയ്ക്കാവശ്യമായ ഊർജ്ജത്തിന്റെ മുഖ്യപങ്കും സ്വരൂപിക്കുന്നത് സൂര്യനിൽ നിന്ന് പ്രകാശസംശ്ലേഷണം എന്ന പ്രക്രിയ വഴി ആണ്. ഭക്ഷ്യശൃംഖലയിൽ ഉത്പാദകരായി നിലനിന്നുകൊണ്ട് ഇവ സൗരോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റി ഉപഭോക്താക്കളായ ജന്തുക്കളിലെത്തിക്കുന്നു. ഭൗമകാലാവസ്ഥാ നിയന്ത്രണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും ജീവൻരക്ഷാ ഔഷധങ്ങളുത്പാദിപ്പിക്കുന്നതിനും സസ്യങ്ങൾ അത്യന്താപേക്ഷിതമാണ്

Mahatma Gandhi
-------------------------------------------------------------------------------------------------------------------------------
NEHRU


---------------------------------------------------------------------------------------------------------------------------------------------
MOON


-----------------------------------------------------------------------------------------------------------------------------
MAN  IN  MOON







No comments:

Post a Comment