കേരള കൃഷിവകുപ്പിന്റെ ഈ വര്ഷത്തെ Institutional Award നാട്ടക്കല് സ്ക്കൂളിന് ...
സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... .

Thursday, 7 July 2016

ജുലൈ 5 ബഷീർ ചരമദിനം,



രചനകൾകൊണ്ടും ജീവിതയാഥാർഥ്യങ്ങൾ അനുഭവവേദ്യമാക്കിക്കൊണ്ടും മലയാളത്തെ വിസ്മയിപ്പിച്ച വിശ്വസാഹിത്യകാരനായിരുന്നു വൈക്കം മുഹമ്മദ്‌ ബഷീർ      

പാത്തുമ്മയൂം  ആടും

പാത്തുമ്മയൂം  ആടും



പാത്തുമ്മയൂം പിന്നെ ആടും






വൈക്കം മുഹമ്മദ് ബഷീർ

Basheer.jpgമലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു.ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നവൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.
 വൈക്കം മുഹമ്മദ് ബഷീർ

1908 ജനുവരി 21ന് തിരുവിതാംകൂറിലെ  (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. 
പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ.  ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 1958 ഡിസംബർ 18-ന് . ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.



പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
സ്കൂൾ പഠനകാലത്ത്‌ (5-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദസംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാലകൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു,  മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.

പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കംആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.



ബഷീറിന്റെ കൃതികൾ

  • പ്രേമലേഖനം (നോവൽ) (1943)
  • ബാല്യകാലസഖി (നോവൽ) (1944)
  • ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951)
  • ആനവാരിയും പൊൻകുരിശും (നോവൽ) (1953)
  • പാത്തുമ്മയുടെ ആട് (നോവൽ) (1959)
  • മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾഎന്ന പേരിൽ സിനിമയാക്കി) (1965)
  • ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977)
  • ശബ്ദങ്ങൾ (നോവൽ) (1947)
  • അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
  • സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)
  • വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ)(1954)
  • ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ;  
  • നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)
  • കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)
  • ജന്മദിനം (ചെറുകഥകൾ) (1945)
  • ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)
  • അനർഘനിമിഷം (ചെറുകഥകൾ) (1946)
  • വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)
  • മരണത്തിൻറെ നിഴൽ (നോവൽ) (1951)
  • മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)
  • പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)
  • ജീവിതനിഴൽപാടുകൾ (നോവൽ) (1954)
  • വിശപ്പ് (ചെറുകഥകൾ) (1954)
  • ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967)
  • താരാ സ്പെഷ്യൽ‌സ് (നോവൽ) (1968)
  •  
  • മാന്ത്രികപ്പൂച്ച (നോവൽ) (1968)
  • നേരും നുണയും (1969)
  • ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973)
  • ആനപ്പൂട (ചെറുകഥകൾ) (1975)
  • ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)
  • എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991)
  • ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)
  • ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ്. ബിരുദം നൽകിയപ്പോൾ നടത്തിയ പ്രഭാഷണം) (1992)
  • യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്ധീകരിച്ചത്) (1997)
  • സർപ്പയജ്ഞം (ബാലസാഹിത്യം)
  • ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.




Sunday, 26 June 2016


ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം



Image result for ലോക ലഹരി വിരുദ്ധദിനം
        സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകള് ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയാണ് ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്

ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങൾ


ലോക ജനസംഖ്യയിൽ നല്ലൊരു ശതമാനം ആളുകൾ പലതരത്തിലുള്ള ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ടിരിക്കുന്നു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും താളക്രമത്തെ തകിടം മറിക്കുന്ന ലഹരി വ്യാപനത്തിനെതിരെ നമുക്കൊന്നിച്ചു ഒച്ച വെക്കാം

മുദ്രാവാക്യങ്ങൾ



ലഹരി വസ്തുക്കളെ മറക്കാം...
നല്ലൊരു നാളെയെ സ്വപ്നം കാണാം...
ലഹരിയുടെ ലോകം ഇരുളടഞ്ഞതാണ്...
നമുക്ക് നന്മയുടെ ലോകത്തേക്കുയരാം..
 

‘ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കു
ആരോഗ്യം സംരക്ഷിക്കൂ‘

‘എരിഞ്ഞു തീരു ജീവിതം ഈ സിഗരറ്റ് പോലെ‘

‘ലഹരി ഉപേക്ഷിക്കൂ മനുഷ്യനായി ജീവിക്കു‘

"മദ്യം വേണ്ടാ.. പുകവലി വേണ്ടാ..
മർത്യർക്കിനിമേൽ ലഹരികൾ വേണ്ടാ.. !!!"

"Drugs : You use, You lose"

"Just say no to DRUGS"

"വേണ്ടേ വേണ്ടാ..
വേണ്ടേ  വേണ്ടാ..
ലഹരികൾ നമുക്കിനി വേണ്ടേ വേണ്ടാ"

"ആരോഗ്യത്തിന്റെ കടക്കൽ വെയ്ക്കുന്ന മഴുവാണ് ലഹരി !"

"പുകച്ചു കളയാം 
കുടിച്ചു തീർക്കാം
എരിഞ്ഞമരുന്നത് പക്ഷെ.. നമ്മൾ തന്നെ"

Monday, 20 June 2016

karatte










വായനാദിനം

  ായനാദിനം വിവിധപരിപാടികളോടെആചരിച്ചു



വായനദിനം പോസ്റ്റർ


എഴുതാനും വായിക്കാനും കഴിയുന്ന ഒരാള്‍ക്ക് നാല് കണ്ണുകളാണുള്ളത്
--അല്‍ബേനിയന്‍ പഴമൊഴി

Today a reader
Tommorow a leader

എല്ലാവരും വായനക്കാരാണ്,
എന്നാല്‍ ചിലര്‍ അവരുടെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം കണ്ടെത്തിയിട്ടില്ല എന്ന് മാത്രം

ഒരു പുസ്തകമെന്നാല്‍ പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന ഒരു പൂന്തോട്ടം പോലെയാണ്
---ചൈനീസ് പഴമൊഴി



കൂടുതല്‍ വായിക്കുമ്പോള്‍
കൂടുതല്‍ അറിയുന്നു
കൂടുതല്‍ പഠിക്കുമ്പോള്‍
കൂടുതല്‍ സ്ഥലങ്ങള്‍ നിങ്ങളെത്തുന്നു
--ഡോ.സ്യൂസ്

കണ്ണു തുറന്നുകൊണ്ട്
കിനാവു കാണലാണ് വായന

വീണ്ടും വീണ്ടും തുറക്കാവുന്ന സമ്മാനപ്പൊതിയാണ് ഒരു പുസ്തകം
--ഗാരിസണ്‍ കെയിലര്‍

വായിക്കുന്ന കുട്ടി
മുതിരുമ്പോള്‍ ചിന്തിക്കുന്നു

നന്നായി വായിക്കാന്‍ അഞ്ച് എളുപ്പവഴികള്‍
1 വായിക്കുക
2 വായിക്കുക
3 വായിക്കുക
4 വായിക്കുക
5 വായിക്കുക

കൈയ്യില്‍ പിടിച്ച സ്വപ്നമാണ് പുസ്തകം.
--നീല്‍ ഗെയ്മാന്‍

തനിക്ക് ഒരു ജീവിതം മാത്രമേയുള്ളൂ
എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍
അയാള്‍ക്ക് പുസ്തകം വായിക്കാനറിയില്ല

നല്ലൊരു പുസ്തകത്തില്‍ ഏറ്റവും മികച്ചത് വരികള്‍ക്കിടയിലാവും
--സ്വീഡിഷ് പഴമൊഴി

എന്നാണൊ നിങ്ങള്‍ വായിക്കാന്‍ പഠിക്കുന്നത്
അന്ന് മുതല്‍ നിങ്ങള്‍ സ്വതന്ത്രരാണ്.
--ഫ്രെഡറിക് ഡഗ്ലാസ്

പുസ്തകത്തോളം വലിയ
ചങ്ങാതിയില്ലെന്നും
വായനയോളം വലിയ
അനുഭവമില്ലെന്നും
ഓര്മിപ്പിച്ച്
വീണ്ടും വായനദിനം

“പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണുനിനക്കതു്
പുസ്തകം കയ്യിലെടുത്തോളൂ

  ായനാദിനം വിവിധപരിപാടികളോടെആചരിച്ചു










vayanadinam                                                                                            പി എന്‍ പണിക്കര്‍ 


1909 - ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ചു . മുഴുവന്‍ പേര് പുതുവായില്‍ നാരായണപ്പണിക്കര്‍ 
1926 - തന്റെ ജന്മനാട്ടില്‍ സനാതനധര്‍മ്മം വായനശാല സ്ഥാപിച്ചു . 
1945 - അമ്പലപ്പുഴ പി കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘ രൂപീകരണയോഗം നടത്തി 
1946 - ഗ്രന്ഥശാലകള്‍ക്ക് ഇരുന്നൂറ്റി അന്‍പതുരൂപ പ്രവര്‍ത്തന ഗ്രാന്റ് ലഭിച്ചു തുടങ്ങി 
1977 - ഗ്രന്ഥശാലാസംഘം സര്‍ക്കാര്‍ ഏറ്റെടുത്തു 
1995 - പി എന്‍ പണിക്കര്‍ അന്തരിച്ചു 
            അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ പത്തൊന്‍പത്‌  വായനാദിനമായി ആചരിക്കുന്നു . ഗ്രന്ഥശാലാസംഘത്തിന്റെ നായകനും കാന്‍ഫെഡിന്റെ സ്ഥാപകനും ആയിരുന്ന പി എന്‍ പണിക്കരുടെ സ്വപ്നമായിരുന്നു കേരള നിയമസഭ അംഗീകരിച്ച കേരളപബ്ലിക് ലൈബ്രറീസ് ആക്ട്



വായനദിന പ്രതിജ്ഞ


  "ഞാന്‍ വായിച്ചു വളരന്ന് അതിലൂടെ അറിവ് നേടി വായന ഒരു ശീലമാക്കി ഭാരതത്തിന്റെ അഖണ്ഡതയും, സംസ്‌ക്കാരവും ഉയര്‍ത്തുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരും. നമ്മുടെ രാഷ്ഷ്രത്തിന്റെ ശിദ്രശക്തികളായി പ്രവര്‍ത്തിക്കുന്ന തീവ്രവാദത്തിനും, മതമൗലികവാദത്തിനുമെതിരെ പ്രതികരിക്കുകയും, മദ്യം-മയക്കുമരുന്ന്, സ്ത്രികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. അതോടൊപ്പം രാജ്യത്ത് വിനാശകരമായി വളര്‍ന്നുവരുന്ന അഴിമതി, അനീതി എന്നിവ പൊതുസമൂഹത്തിന്റെ എല്ലാരംഗത്തുനിന്നും തുടച്ച് നീക്കുവാന്‍ എന്നാല്‍ കഴിയും വിധം പരിശ്രമിക്കുകയും ചെയ്യും. ഭാരതത്തിലെ നിയമവ്യവസ്ഥകള്‍ ശരിയാവണ്ണം പാലിക്കുകയും ശാന്തിയും സാമധാനവും സുരക്ഷിതത്വവുംമുളള ഒരന്തരീക്ഷം നിലനിര്‍ത്താന്‍ പൂര്‍ണമായി പ്രയത്‌നിക്കുകയും ചെയ്യും. നമ്മുടെ അമൂല്യ സമ്പത്തായ സൗരോര്‍ജ്ജം, ശുദ്ധജലം, പരിസ്ഥിതി മുതലായവ ശരിയായും, സ്വച്ഛമായും ഉപയോഗപ്പെടുത്തി സുരക്ഷിതമാക്കാനുളള അന്തരീക്ഷം നിലനിര്‍ത്തി വായനയിലൂടെ പഠനം കാര്യക്ഷമമാക്കും. ഞാന്‍ എന്റെ ഭാരതത്തെ ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയില്‍ എത്തിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും അതിനു വേണ്ടി മറ്റുളളവരെ പ്രേരിപ്പിക്കുകയും ചെയ്യും. വായിച്ചു വളരും ചിന്തിച്ചു വിവേകം നേടും വായിച്ചു വളരും ചിന്തിച്ചു വിവേകം നേടും വായിച്ചു വളരും ചിന്തിച്ചു വിവേകം നേ